Image

കോവിഡിനെ ചെറുക്കാന്‍ ഇഞ്ചിവെള്ളം കുടിക്കൂ; ത്രിപുര മുഖ്യമന്ത്രി

Published on 06 July, 2020
 കോവിഡിനെ ചെറുക്കാന്‍ ഇഞ്ചിവെള്ളം കുടിക്കൂ; ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല: ത്രിപുരയില്‍ കോവിഡ്​ വ്യാപിക്കുന്നതിന്​ പിന്നാലെ പുതിയ ഉപദേശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്​കുമാര്‍ ദേബ്​. വിഡിയോ സ​ന്ദേശത്തിലൂടെ ഇഞ്ചിവെള്ളം കുടിക്കാനാണ്​ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇഞ്ചിവെള്ളത്തിന്​ കോവിഡ്​ അടക്കമുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി ഉയര്‍ത്താന്‍ കഴിയുമെന്നും ബിപ്ലബ്​ പറഞ്ഞു. 

ത​​െന്‍റ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ പുറത്തുവിട്ട 37 സെക്കന്‍റ്​ വിഡിയോക്കൊപ്പമാണ്​ ബിപ്ലബ്​ കോവിഡിനെ ചെറുക്കാന്‍ ഇഞ്ചിവെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്​തത്​. ഇഞ്ചിയിട്ട്​ തിളപ്പിച്ച വെള്ളം ത​​െന്‍റ അമ്മക്ക്​ നല്‍കുന്നതാണ്​ വിഡിയോയുടെ ഉള്ളടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക