Image

കാസര്‍ഗോഡ് ജില്ലയിലും കോവിഡ് തീവ്രം; സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

Published on 06 July, 2020
കാസര്‍ഗോഡ് ജില്ലയിലും കോവിഡ് തീവ്രം;  സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
കാസര്‍കോട് : സമ്പര്‍ക്കത്തിലൂടെ  ജില്ലയില്‍  കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ പുതുതായി 7 പേര്‍  ഉള്‍പ്പെടെ  89 രോഗികളാണ് ഇതുവരെ ജില്ലയില്‍ ഉണ്ടായത്.  രണ്ടാം ഘട്ടത്തില്‍ 69 ആയിരുന്നു. മൂന്നാം ഘട്ടത്തില്‍ 20 രോഗികളാണ്. സമ്പര്‍ക്ക രോഗികളായവരില്‍ ചിലരുടെ രോഗ ഉറവിടം പോലും ഇതുവരെ വ്യക്തമായിട്ടില്ല.  ഇന്നലെ സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സ്വകാര്യ ലാബില്‍ ജോലി ചെയ്യുന്നവരാണ്.

അതിനാല്‍ ലാബിലേക്ക് എത്ര പേര്‍ എത്തിയിട്ടുണ്ടാകുമെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിവരങ്ങള്‍ ശേഖരിച്ചു  തുടങ്ങി.  ലാബ് അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലെ ജോലി ചെയ്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചിലേറെ പേരാണ് സമൂഹ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാനുണ്ടാകുന്നത്. ഇതിനു പുറമേ ജനപ്രതിനിധികള്‍, ആരോഗ്യ–പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരടക്കമുള്ളവര്‍ സമൂഹ അടുക്കളയുമായി നിരന്തരമായി ബന്ധപ്പെടുന്നവരാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക