Image

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യചെയ്തു

Published on 06 July, 2020
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യചെയ്തു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കോവിഡ് 19 ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയുടെ നാലാംനിലയില്‍ ചാടി ആത്മഹത്യ ചെയ്തു. ദൈനിക് ഭാസ്‌കര്‍ ദിനപ്പത്രത്തില്‍ ജോലി ചെയ്തിരുന്ന തരുണ്‍ സിസോദിയ (37) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ തരുണ്‍ നാലാംനിലയിലെ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തരുണ്‍ സുഖംപ്രാപിച്ചുവരികയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ആത്മഹത്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക