Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ കൊണ്ടാടി

Published on 06 July, 2020
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ കൊണ്ടാടി
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഈവര്‍ഷത്തെ മാര്‍ത്തോമാ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈവര്‍ഷത്തെ പെരുന്നാള്‍ നടത്തിയത്.

വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ, അസിസ്റ്റന്റ് വികാരി റവ.ഫാ. ഷോണ്‍ തോമസ്, അതിഥിയായി എത്തിച്ചേര്‍ന്ന റവ.ഫാ. ഗീവര്‍ഗീസ് മാത്യു എന്നീ വൈദീകരുടെ നേതൃത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന പെരുന്നാള്‍ ദിവസം നടന്നു.. അതിഥി പ്രഭാഷകന്‍ റവ. ഗീവര്‍ഗീസ് മാത്യു മാര്‍ത്തോമാ ശ്ശീഹായെപ്പോലെ 'എന്റെ കര്‍ത്താവും എന്റെ ദൈവവുമേ' എന്നു ഉറപ്പിച്ചു പറയുവാനുള്ള ആത്മധൈര്യം നമുക്ക് ഓരോരുത്തര്‍ക്കും ആവശ്യമെന്നു പ്രഖ്യാപിച്ചു. ഇടവകയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട ഗീവര്‍ഗീസ് അച്ചന്‍ നിര്‍വഹിച്ചു.

ഇടവകയുടെ ചിരകാല അഭിലാഷമായ എലിവേറ്റര്‍ പ്രൊജക്ടിനു സിറ്റി ഓഫ് യോങ്കേഴ്‌സ് അംഗീകാരം നല്‍കി. മൂന്നു നാലു മാസംകൊണ്ട് പള്ളിയില്‍ എലിവേറ്റര്‍ സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വാര്‍ത്ത അയച്ചത്: മാത്യു ജോര്‍ജ് (സെക്രട്ടറി)

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ കൊണ്ടാടിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക