Image

കോവിഡ് വായുവിലൂടെയും പടരുമെന്ന്, മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്കരിക്കമെന്ന് ശാസ്ത്രജ്ഞര്‍

Published on 06 July, 2020
കോവിഡ് വായുവിലൂടെയും പടരുമെന്ന്, മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്കരിക്കമെന്ന് ശാസ്ത്രജ്ഞര്‍
വാഷിങ്ടണ്‍: കോവിഡ് 19 വായുവിലൂടെ പടരുമെന്ന വാദവുമായി ശാസ്ത്രജ്ഞര്‍. 32 രാഷ്ട്രങ്ങളിലെ 239 ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍..

കോവിഡ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ പടരുമെന്നതിന് തെളിവുകളുണ്ടെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനക്ക് കത്തയച്ചിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ സംബന്ധിച്ച് അടുത്ത ആഴ്ച ശാസ്ത്ര ജേണല്‍ പ്രസിദ്ധീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ കത്തില്‍പറയുന്നു.

വൈറസ് ബാധിതര്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും അവരുടെ സ്രവത്തിലൂടെയാണ് രോഗം പടരുന്നതെന്നായിരുന്നു നേരത്തേ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

അതേസമയം, കോവിഡ് വായുവിലൂടെ പടരുമെന്നതിനുള്ള തെളിവ് ബോധ്യപ്പെടുന്നതായിരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക