Image

കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി

ബിനോയ് ജോര്‍ജ് Published on 07 July, 2020
 കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ വികാരിയും കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ അഭ്യുദയകാംക്ഷിയുമായിരുന്ന ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി.

 സഭാ സേവനത്തോടൊപ്പം ചിക്കാഗോ മലയാളി സമൂഹത്തിന്റെ വിവിധ സേവനങ്ങളിലും പരിപാടികളിലും അച്ഛന്‍  നിറസാന്നിധ്യമായിരുന്നു. കേരളാ അസോസിയേഷനും പ്രത്യേകിച്ച് അതിന്റെ ഭാരവാഹികള്‍ക്കും അച്ചനോടൊപ്പം പ്രവര്‍ത്തിക്കാന്‍ പല സന്ദര്‍ഭങ്ങളിലും സാധിച്ചിട്ടുണ്ട്. അച്ഛന്റെ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും സംഘടനക്ക് എന്നും ഒരു മുതല്കൂട്ടായിരുന്നു. തന്റെ സ്നേഹസമ്പന്നമായ  പെരുമാറ്റവും ജീവിത ശൈലിയും കൊണ്ട് ഷിക്കാഗോയിലെ മലയാളികളുടെ മനസ്സില്‍  ഡാനിയേല്‍ അച്ചന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അച്ചന്റെ നിര്യാണത്തില്‍ ദുഖാര്‍ത്തരായ കുടുംബാംഗങ്ങളോടും ഇടവക ജനങ്ങളോടുമുള്ള അനുശോചനം കേരളാ  അസോസിയേഷന്‍ ഓഫ്  ചിക്കാഗോ   പ്രസിഡന്റ് റോസ്‌മേരി കോലഞ്ചേരി, സുഭാഷ് ജോര്‍ജ്, ബിനോയ് ജോര്‍ജ്, ആന്റോ കവലക്കല്‍ എന്നിവര്‍ രേഖപെടുത്തുന്നു.



 കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക