Image

സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ഐ.ടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും

Published on 07 July, 2020
സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ഐ.ടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാ​ഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ കൂടുതല്‍ പേർ കുടുങ്ങും. സംഭവത്തിന്റെ സൂത്രധാരയായ സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ഐ.ടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും.

കോൺസുലേറ്റിൽ നിന്ന്​ പുറത്താക്കിയ സ്വപ്​ന സുരേഷിനെ ഐ.ടി വകുപ്പിൽ നിയമിച്ചതിലും സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടുമാണ് അന്വേഷിക്കുക.

ഇതേ സമയം ആരോപണ വിധേയനായ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. സ്വപ്​നയുടെ നിയമനത്തെ കുറിച്ച്​ അറിയില്ലെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കടുത്ത അതൃപ്തിയുണ്ട്. ശിവശങ്കരൻ ഇന്ന് തന്നെ വിശദീകരണം നൽകാനാണ് സാദ്ധ്യത. വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാറ്റാനാണ് ആലോചന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക