Image

ശിവശങ്കറിനെ മുഖ്യമന്ത്രി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

Published on 07 July, 2020
ശിവശങ്കറിനെ മുഖ്യമന്ത്രി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങൾ സൂചന നൽകിയിരുന്നു.
എന്നാൽ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയോ എന്നതു സംബന്ധിച്ചു വ്യക്തതയില്ല. സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം.ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക