Image

ഇന്തോനീഷ്യയിലെ ജാവ ദ്വീപില്‍ 6.6 തീവ്രതയുള്ള ഭൂചലനം

Published on 07 July, 2020
ഇന്തോനീഷ്യയിലെ ജാവ ദ്വീപില്‍ 6.6 തീവ്രതയുള്ള ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ജാവ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. പ്രദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കുന്നു. 

ഭൂമിക്ക് അടിയില്‍ 500 കിലോമീറ്ററിലേറെ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതുകൊണ്ടുതന്നെ നാശനഷ്ടങ്ങള്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം 100 കിലോമീറ്റര്‍ അകലെ ബതാംഗ് നഗരത്തില്‍ വരെയെത്തി. 

2018ല്‍ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 4300 പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിരുന്നു. 2004ലുണ്ടായ 9.1 തീവ്രതയുള്ള ഭൂകമ്പത്തിലും സുനാമിലും സൗത്ത്ഈസ്റ്റ് ഏഷ്യന്‍ മേഖലയില്‍ 2,20,000 പേരാണ് മരിച്ചത്. ഇതില്‍ 1,70,000 പേര്‍ ഇന്തോനീഷ്യയിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക