Image

ശിവശങ്കര്‍ ആറുമാസം അവധിക്ക് അപേക്ഷ നല്‍കി; ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയേക്കും

Published on 07 July, 2020
ശിവശങ്കര്‍ ആറുമാസം അവധിക്ക് അപേക്ഷ നല്‍കി; ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയേക്കും


തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട എം.ശിവശങ്കര്‍ ഐ.എ.എസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്നൂം നീക്കിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. 

അതിനിടെ, ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കും മുന്‍പ് ദീര്‍ഘകാല അവധിക്ക് ശിവശങ്കര്‍ അപേക്ഷ നല്‍കി. തന്റെ  ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയതോടെ മുഖ്യമന്ത്രിയ്ക്കുണ്ടായ അതൃപ്തിയാണ് ഇതിനു പിന്നിലെന്ന് സൂചനയുണ്ട്. ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേസിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു ശേഷമാണ് ദീര്‍ഘകാല അവധിയ്ക്ക് അപേക്ഷിക്കാന്‍ ശിവശങ്കര്‍ തയ്യാറായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക