Image

സ്വപ്‌ന മരുമകള്‍; വ്യാജപ്രചാരണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി തമ്ബാനൂര്‍ രവി

Published on 07 July, 2020
സ്വപ്‌ന മരുമകള്‍; വ്യാജപ്രചാരണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി തമ്ബാനൂര്‍ രവി

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രകയായ പോലീസ് തിരയുന്ന സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്ന വ്യാജപ്രചരണത്തിനെതിരേ തമ്ബാനൂര്‍ രവി. തട്ടിപ്പ് വാര്‍ത്തയ്ക്ക് പിന്നാലെ സ്വപ്‌നയ്ക്ക് ഉന്നതരുമായുള്ള ബന്ധവും ചര്‍ച്ചയായിരുന്നു. പിന്നാെലയാണ്, സ്വപ്ന തമ്ബാനൂര്‍ രവിയുടെ മരുമകളാണ് എന്ന വ്യാജവാര്‍ത്ത എത്തിയത്.


കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റ് കാര്‍ഗോയില്‍ സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് സുഹൃത്തായ സ്വപ്‌നയെക്കുറിച്ച്‌ പോലീസ് അറിഞ്ഞത്. 


നേരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. പിന്നീട് ഐടി വകുപ്പിന് കീഴില്‍ ജോലിയില്‍ പ്രവേശിച്ചു. സ്വര്‍ണക്കടത്തില്‍ പ്രതിയായതോടെ സ്വപ്നയെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.


സ്വപ്‌നയുമായി ബന്ധം ആരോപിക്കപ്പെട്ട ഐടി സെക്രട്ടറി എ. ശിവശങ്കറിനെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക