Image

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, മരിച്ചത് കാസര്‍കോട് സ്വദേശി അബ്‌ദുള്‍ റഹ്‌മാന്‍

Published on 08 July, 2020
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, മരിച്ചത് കാസര്‍കോട് സ്വദേശി അബ്‌ദുള്‍ റഹ്‌മാന്‍

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. കാസര്‍കോട് സ്വദേശിയായ അബ്‌ദുള്‍ റഹ്മാനാണ് മരിച്ചത്.കര്‍ണാടക ഹുബ്ലിയില്‍ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു ഇയാള്‍. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം നേരത്തെ പോസിറ്റീവായിരുന്നു. ഇയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി കൊവിഡ് സാമ്ബിള്‍ വീണ്ടും അയക്കുകയായിരുന്നു.


രണ്ട് ദിവസം മുമ്ബാണ് അബ്‌ദുള്‍ റഹ്മാന്‍ മരിച്ചത്. ഇയാള്‍ക്ക് കേരളത്തില്‍ ആരുമായും സമ്ബര്‍ക്കം ഉണ്ടായിരുന്നില്ലെന്നും കര്‍ണാടകയില്‍ വച്ചാണ് രോഗം പിടിപെട്ടതെന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. 


വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത് അവിടെ നിന്നും ടാക്സിയില്‍ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. 


പനി കൂടുതലാണെന്ന് പറഞ്ഞാണ് ഇയാള്‍ ആശുപത്രിയിലേക്ക് എത്തിയത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു.


ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ വച്ച്‌ നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ആണ് ഫലം പോസിറ്റീവ് ആയത്. വിശദ പരിശോധനയ്ക്കായി സാമ്ബിള്‍ പെരിയ ലാബിലേക്ക് അയക്കുകയും തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക