Image

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക

Published on 08 July, 2020
ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍നിന്ന് ഔദ്യോഗികമായി പിന്‍മാറി അമേരിക്ക. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ തീരുമാനം അറിയിച്ചു. 


സംഘടനയില്‍നിന്ന് പിന്മാറാന്‍ അമേരിക്ക നോട്ടീസ് നല്‍കിയ വിവരം യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്ഥിരീകരിച്ചു. പിന്‍മാറ്റം 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരും.


അമേരിക്ക ലോകാരോഗ്യ സംഘടനക്ക് നല്‍കിവരുന്ന സാമ്ബത്തിക സഹായം പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.


 ഇതിനു പിന്നാലെയാണ് യുഎസിന്റെ പിന്‍മാറ്റം. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം നല്‍കിവരുന്ന രാജ്യമാണ് അമേരിക്ക. 


3000 കോടി രൂപയുടെ സാമ്ബത്തിക സഹായമാണ് അമേരിക്ക നല്‍കിവരുന്നത്.


തീരുമാനം ഔദ്യോഗികമായി ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ വൈറ്റ്ഹൗസ് അറിയിച്ചതായി സിബിഎസ് ന്യൂസും ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു.


 

നേരത്തെ  പ്രസിഡന്‍റ്   ട്രംപ് ഐക്യരാഷ്‍ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.ചൈനയ്ക്ക് അനുകൂലമായ ലോകാരോ​ഗ്യ സംഘടനയുടെ നിലപാടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.


രാജ്യത്ത് ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ്‌ ലോകാരോഗ്യസംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇതിനോടകം തന്നെ മരണസംഖ്യ 1,30,800 കവിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക