Image

കോവിഡ് വായുവില്‍ കൂടിയും പകരാം; ലോകാരോഗ്യ സംഘടന

Published on 08 July, 2020
കോവിഡ് വായുവില്‍ കൂടിയും പകരാം; ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വായുവിലൂടെ പടരുമെന്ന് ലോകാരോഗ്യ സംഘടന സമ്മതിച്ചു.

കൊറോണ വൈറസ്വായുവിലൂടെ പടരുമെന്ന് ഗവേഷകര്‍ നേരത്തെ ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘം ഇത് തെളിയിക്കുന്നതിനുള്ള രേഖകളും നല്‍കി

ഈ രേഖകളും പഠനങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് രോഗവ്യാപനം സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. ലോകാരോഗ്യ സംഘടനയിലെശാസ്ത്രജ്ഞ മരിയാ വാന്‍ കെര്‍ക്കോവയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

രോഗം വായുവില്‍ കൂടി പടരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ലോകാരോഗ്യ സംഘടന ഇപ്പോള്‍ മലക്കം മറിയുന്നു എന്നതാണ് ശ്രദ്ധേയം. കോവിഡ് 19 ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും സംസാരിക്കുമ്പോഴുമാണ് രോഗം പടരുന്നത് എന്നാണ്ഡബ്ലിയു. എച്ച്.ഒ. നേരത്തെ വ്യക്തമാക്കിയിരുന്നത്. 

Join WhatsApp News
Dangerous than Corona 2020-07-08 13:50:29
Mary Trump’s Tell-All Book: President Cheated on SATs, Commented on Niece’s Breasts, Abandoned Brother on Deathbed. trump is more dangerous than Corona
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക