Image

മഴക്കാലത്തെ പകർച്ചവ്യാധികൾ (ഡോ. ഷര്‍മദ്ഖാന്‍.എം.ഡി

Published on 08 July, 2020
മഴക്കാലത്തെ പകർച്ചവ്യാധികൾ (ഡോ. ഷര്‍മദ്ഖാന്‍.എം.ഡി
ആയുർവേദം  രോഗത്തെ ചികിത്സിക്കുവാൻ മാത്രമല്ല. രോഗങ്ങൾ വരാതെ മനുഷ്യനെ സംരക്ഷിക്കുവാനും ശീലിക്കേണ്ടതാണ്. മഴക്കാലത്തെ കാലാവസ്ഥാ വ്യത്യാസം ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും കുറെ മാറ്റങ്ങൾ ഉണ്ടാക്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മൾ വിവേകത്തോടെ പ്രവർത്തിച്ചാൽ രോഗം വരാതെ സംരക്ഷിക്കാം.

മഴക്കാലത്തുണ്ടാകുന്ന പകർച്ചവ്യാധികളുടെ പൊതുവായ സ്വഭാവം പനിയാണ്.ഡെങ്കി പനി,ചിക്കുൻ ഗുനിയ,എലിപ്പനി,മലമ്പനി,ടൈഫോയ്ഡ്,മഞ്ഞപ്പിത്തം, വയറിളക്കം, ഛർദ്ദി, പന്നിപ്പനി ഇവയെല്ലാം മഴക്കാല പകർച്ചവ്യാധികളുമാണ്. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും.

ഡെങ്കിപ്പനി

 കൊതുക് കടി ഏൽക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഒരൊറ്റ കടി മാത്രം മതിയാകും ഒരാളിലേക്ക് രോഗം പകരുവാൻ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. അതിനാൽ രോഗമുള്ളവർ അവരെ കൊതുക് കടിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക എന്നാൽ അവരുടെ സാമൂഹ്യ പ്രതിബദ്ധത കാണിക്കുക എന്നാണ് അർത്ഥമാക്കുന്നത്.

രാവിലെയും സന്ധ്യാ സമയത്തിന് മുമ്പും മങ്ങിയ വെളിച്ചം ഉള്ളപ്പോഴാണ് ഈഡിസ് വിഭാഗത്തിലെ കൊതുകുകൾ കടിക്കുന്നത്.കടിയേറ്റാൽ 3 മുതൽ 14 ദിവസത്തിനുള്ളിൽ രോഗം ആരംഭിക്കും.

കടുത്ത പനി, കഠിനമായ ശരീരവേദന, സന്ധിവേദന,കണ്ണിന്റെ പുറകിൽ വേദന , തൊലിപ്പുറത്ത് തിണർപ്പ്, ഛർദ്ദി, വയറുവേദന മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം,മലം കറുത്ത നിറത്തിൽ ഇളകി പോകുക  എന്നിവ ലക്ഷണങ്ങളായി വരാം. അതിശക്തമായ നടുവേദനയും കണ്ണിനു പുകച്ചിലോടുകൂടിയ വേദനയും ഈ രോഗത്തിൻറെ പ്രത്യേകതകളാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് നോർമൽ. അത് ഇരുപതിനായിരത്തിലും താഴെ ആയാൽ മരണം സംഭവിക്കാം. പ്ലേറ്റ്ലെറ്റിന്റെ എണ്ണം വളരെ  കുറവല്ലെങ്കിൽ സാധാരണ ചികിത്സ മതിയാകും.

ചിക്കുൻഗുനിയ

 കൊതുക് കടിയേറ്റാൽ രണ്ടുദിവസത്തിനുള്ളിൽ രോഗം ആരംഭിക്കും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, സന്ധി വേദന, തലവേദന, നടുവേദന, ഛർദ്ദി, സന്ധികളിൽ നീര്,മാംസപേശികൾക്ക് വലിച്ചിൽ, വിറയൽ,ചർമത്തിൽ ചുവന്നു തടിച്ച പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. കൊതുകിനെ സംബന്ധിച്ച് മുൻപ്പറഞ്ഞ കാര്യങ്ങൾ ഇവിടെയും ബാധകമാണ്.

മലമ്പനി

കൊതുകുകടി ഏറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ വിറയലോടുകൂടിയ ഇടവിട്ടുള്ള പനി, ശക്തമായ തലവേദന, വയറുവേദന, ഛർദ്ദി, മഞ്ഞപ്പിത്തം, ദിവസവും ഒരു പ്രത്യേക സമയത്തോ ഇടവിട്ട ദിവസങ്ങളിലോ മാത്രം പനിക്കുക എന്നിവയാണ് ലക്ഷണങ്ങൾ.

എലിപ്പനി

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 21 ദിവസം വരെ സമയം എടുക്കാം. പെട്ടെന്നുള്ള തലവേദന, തലയുടെ മുൻ വശത്തും കണ്ണിലെ പേശികൾക്കും വേദന, കണങ്കാലിലെ വേദന,വിറയലോട്‌ കൂടിയ പനി എന്നിവയാണ് ലക്ഷണങ്ങൾ.

കരൾ,വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിച്ചാൽ കണ്ണ് ചുവപ്പ്,വെളിച്ചത്തേക്ക് നോക്കുവാൻ പ്രയാസം, തൊണ്ടവേദന,രക്തം പൊടിയുക,തോലിപ്പുറമെ തടിപ്പ് എന്നിവയും സംഭവിക്കാം .ഓട വൃത്തിയാക്കൽ പോലുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കാലിലെ മുറിവുകളിലൂടെയും  വായ്ക്കുള്ളിലെ വ്രണങ്ങളിലൂടെയും  ഉള്ള ജലസമ്പർക്കം മുഖേന അണുക്കൾ ബാധിക്കും.

ടൈഫോയ്ഡ്

പനി, ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വയറിന് അസ്വാസ്ഥ്യം, വയറുവേദന, വയറിളക്കം,ചിലപ്പോൾ മലബന്ധം, ചർദ്ദി, നെഞ്ചിലും വയറ്റിലുമുള്ള തൊലിപ്പുറത്തെ പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ.

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് _എ)

ക്ഷീണം, തളർച്ച, ചെറിയതോതിലുള്ള പനി, മൂത്രം കടുത്ത മഞ്ഞ നിറത്തിൽ പോവുക എന്നിവയാണ് ലക്ഷണങ്ങൾ. ജലത്തിലൂടെ പകരുന്നു. രോഗം ബാധിച്ചയാൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, മൊബൈൽ തുടങ്ങിയവയിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരും.

പന്നിപ്പനി

തുമ്മുകയോ ചുമയ്ക്കുകയോ  ചെയ്യുന്നതിലൂടെ വളരെവേഗം പകരുന്ന രോഗമാണിത്. ശ്വാസം എടുക്കുന്നതിനുള്ള തടസ്സം, പെട്ടെന്നുള്ള തലകറക്കം,അമിതമായ ഛർദ്ദി, അതിശക്തമായ ന്യൂമോണിയ എന്നിവയാണ് ലക്ഷണങ്ങൾ.

 
പകർച്ച പനി വന്നാൽ എന്ത് ചെയ്യണം

പനി വന്നാൽ പൂർണ്ണ വിശ്രമം അനിവാര്യം കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിലെ പോഷകാംശം ഉള്ളതുമായ ആഹാരം ശീലിക്കുക കഞ്ഞിയും പയറും ആവിയിൽ പുഴുങ്ങിയ ഭക്ഷണവും നല്ലതാണ് പച്ചക്കറിയും പഴവർഗങ്ങളും ഏറെ നല്ലത് ഉപയോഗിക്കുക ഒരു ലിറ്റർ വെള്ളത്തിൽ പഞ്ചസാരയും ഉപ്പും ചേർത്ത് ഇടയ്ക്കിടെ കുടിക്കുക പകർച്ചപ്പനി 3 മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ കുറയുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക സ്വയം ചികിത്സ ഒഴിവാക്കുക ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള ജീവിതചര്യകൾ ശീലമാക്കുക ശരിയായ രീതിയിലുള്ള വ്യായാമം ഉറക്കം ഇവ നിത്യവും ശീലിക്കുക കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും ഒഴിവാക്കാനും നിയന്ത്രിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു കൊതുകുകൾ നശിപ്പിക്കാൻ ഒഴിവാക്കാനും ശ്രദ്ധിക്കണം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം വളർച്ച തടയുന്നതിനും വെള്ളപ്പാത്രം പ്ലാസ്റ്റിക് കവർ മുട്ടത്തോട് എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നന്നായി യോജിപ്പിച്ച് ആഴ്ചയിലൊരിക്കൽ ഉപയോഗിക്കുക ഡ്രൈ ഡേ ആചരിക്കുക അ കടുക് മഞ്ഞൾ കുന്തിരിക്കം വെളുത്തുള്ളി എന്നിവ എണ്ണയിൽ കുഴച്ച് പുകയാൻ ഉപയോഗിക്കുക വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക  ജലവുമായുള്ള സമ്പർക്കവും അതിൻറെ ഉപയോഗവും ഒഴിവാക്കുക ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ നല്ലപോലെ വൃത്തിയാക്കി ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക കഴിവതും ചൂടുകൂടിയ ഭക്ഷണപാനീയങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക ഒഴിവാക്കാനുള്ള മാർഗങ്ങൾ ശീലമാക്കുക ഉപയോഗിക്കുക ലേഖനങ്ങൾ വീടും പരിസരവും പുകയ്ക്കുന്നത് ശീലമാക്കുക ആയുർവേദ ആശുപത്രികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അതും സൗജന്യമായി ലഭിക്കുന്നു ഒന്നു തോന്നുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും ഒരു തൂവാലകൊണ്ട് മറക്കുവാൻ കൊടുക്കുന്ന ശീലം ഒഴിവാക്കുക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് അവിപത്തി ചൂർണം ചൂടുവെള്ളത്തിൽ ചേർത്ത് രാത്രി കുടിക്കുക അ കുമ്പളം വെള്ളരി മത്തൻ ചേന ചേമ്പ് തകര പയർ ചീര തഴുതാമ ചൊറിയണം എന്നിവയുടെ പാകം ചെയ്ത ഭക്ഷണം ഉപയോഗിക്കുക തുറന്നുവച്ച ഭക്ഷണം ഒഴിവാക്കുക ഒഴിവാക്കുക വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.


-Dr.ഷര്‍മദ്ഖാന്‍ .MD
ചീഫ് മെഡിക്കല്‍ ഓഫീസര്‍
ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി
ചേരമാന്‍തുരുത്ത്
തിരുവനന്തപുരം
Tel-9447963481
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക