Image

ആരോപണങ്ങള്‍ വിധു കളക്റ്റീവിനുള്ളില്‍ പറഞ്ഞില്ല; വിശദീകരണവുമായി ഡബ്യു സി സി

Published on 08 July, 2020
ആരോപണങ്ങള്‍ വിധു കളക്റ്റീവിനുള്ളില്‍ പറഞ്ഞില്ല; വിശദീകരണവുമായി ഡബ്യു സി സി

സംഘടനയെക്കുറിച്ച് ഉന്നയിച്ച ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളില്‍ ഒന്നും തന്നെ സംഘടനയ്ക്കുള്ളില്‍ വിധു വിന്‍സന്റ് ഉയര്‍ത്തിയിട്ടില്ലെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടിവ്. സംവിധായിക വിധു വിന്‍സന്റ് സംഘടന വിട്ട വിഷയത്തില്‍ വിശകലനക്കുറിപ്പുമായി രംഗത്തു വന്നിരിക്കയാണ് ഡബ്ല്യുസിസി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം അറിയിച്ചിരിക്കുന്നത്. 

വിധുവിന്റെ പിന്മാറ്റം അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. കളക്ടിവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു വര്‍ഷത്തിലധികമായുള്ള വിധുവിന്റെ അകലത്തെ തിരിച്ചറിഞ്ഞ പല അംഗങ്ങളും, വ്യക്തിപരമായി വിധുവിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഒന്നിനും ഫലം കണ്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക