Image

തോമസ് റ്റി ഉമ്മനും സ്റ്റാൻലി കളത്തിലിനും വേണ്ടി ന്യൂ യോർക്ക് മെട്രോ റീജിയൻ ഒറ്റകെട്ടായി രംഗത്ത്.

റീജിയൻ പി ആർ ഓ : ഫിലിപ്പ് മഠത്തിൽ  Published on 08 July, 2020
തോമസ് റ്റി ഉമ്മനും സ്റ്റാൻലി കളത്തിലിനും വേണ്ടി ന്യൂ യോർക്ക് മെട്രോ റീജിയൻ ഒറ്റകെട്ടായി രംഗത്ത്.

ഫോമാ ട്രഷററായി മത്സരിക്കുന്ന തോമസ് റ്റി ഉമ്മനും, ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന സ്റ്റാന്‍ലി കളത്തിലിനും ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സംഘടനയെ ശക്തിപ്പെടുത്തുവാനും കെട്ടുറപ്പുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാനും സ്റ്റാന്‍ലി കളത്തില്‍ - തോമസ് റ്റി ഉമ്മന്‍ ടീമിന് സാധിക്കുമെന്ന് റീജിയന്‍ ഭാരവാഹികള്‍ പ്രസ്താവിച്ചു.

റീജിയന്‍ വൈസ് പ്രസിഡന്റ് കുഞ്ഞു മാലിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമാ നാഷണല്‍-റീജിയന്‍ ഭാരവാഹികളും വിവിധ അസോസിയേഷന്‍ പ്രസിഡന്റ്/സെക്രട്ടറിമാരും, മറ്റു ഡെലിഗേറ്റുകളും പങ്കെടുത്തു.
ഇരുവരും ഫോമായുടെ ദേശീയ നേതൃത്വത്തിലേക്ക് വരേണ്ടത് മലയാളി സമൂഹത്തിന്റെ ആവശ്യമാണെന്നു യോഗം വിലയിരുത്തി. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തന പരിപാടികളിലൂടെ ഫോമായെ പുതിയ തലങ്ങളില്‍ എത്തിക്കുവാന്‍ ഇരുവരും പ്രതിജ്ഞാ ബദ്ധരാണ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ

ഫോമയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു സ്റ്റാന്‍ലി കളത്തില്‍ - തോമസ് റ്റി ഉമ്മന്‍ ടീമിനെ വിജയിപ്പിക്കുവാന്‍ ഫോമാ ഡെലിഗേറ്റുകളോട് അഭ്യര്‍ത്ഥിച്ചു. ഇവരെ വിജയിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.

റീജിയന്‍ സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതം പറഞ്ഞു. കോവിഡ് രോഗം മൂലം മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.

റീജിയന്‍ ട്രഷറാര്‍ പൊന്നച്ചന്‍ ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.

ഫോമയെ വ്യക്തമായ ദിശാബോധത്തോടെ നയിക്കുവാന്‍ തോമസ് റ്റി ഉമ്മന്‍- സ്റ്റാന്‍ലി കളത്തില്‍ ടീമിന് സാധിക്കുമെന്നും , ദീര്‍ഘവര്‍ഷങ്ങളിലൂടെയുള്ള പ്രവര്‍ത്തന പാരമ്പര്യം ഫോമയ്ക്കു മുതല്കൂട്ടാണെന്നും നേതാക്കള്‍ വ്യക്തമാക്കി. വിവിധ റീജിയനുകളില്‍ നിന്നും വമ്പിച്ച പിന്തുണയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.

ഫോമായേ യഥാര്‍ത്ഥ ജനകീയ പ്രസ്ഥാനമാക്കി ഉയര്‍ത്തുവാനും പ്രവാസിമലയാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം നേടുന്നതിനും, ആവശ്യങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നതിനും അക്ഷീണം പ്രവര്‍ത്തിക്കുന്ന സീനിയര്‍ നേതാവ് തോമസ് റ്റി ഉമ്മനും, യുവ തലമുറയിലെ കരുത്തനായ സ്റ്റാന്‍ലി കളത്തിലും ഫോമായുടെ ദേശീയ നേതൃനിരയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

Join WhatsApp News
Sam Oommen 2020-07-08 19:07:50
All the BEST.
Palakkaran 2020-07-08 20:05:49
എന്നാലിനി ഫോമയുടെ പേരു് മെട്രോ ഫോമ എന്നാക്കുക. എല്ലാ സ്ഥാനാർത്ഥികളും ന്യൂയോർക്ക്, ന്യൂജേർസി. മറ്റു സ്ഥലങ്ങളിൽ കഴിവുള്ള ആരുമില്ലെ. എപ്പോഴും സ്ഥാനം വേണമെന്ന് വാശി പിടിച്ചു നടക്കുന്നവരെ പരാജയപ്പെടുത്തുക. ദിശാബോധമുള്ള, കഴിവുള്ള പുതിയ ആളുകളെ പിന്തുണക്കുക.
Fomaa delegate 2020-07-08 21:25:06
Wish you all the best. Very good team.
George Kutty 2020-07-09 20:16:35
ഒലക്കേടെ മൂട്. നാണമില്ലെ സ്ഥാനത്തിനായി ഓടി നടക്കാൻ! കഷ്ടം!!
Western 2020-07-09 23:06:07
We with you. All the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക