Image

സ്‌ക്കൂളുകള്‍ തുറക്കുന്നതിനെ ചൊല്ലി രാഷ്ട്രീയപോര് മുറുക്കുന്നു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 July, 2020
സ്‌ക്കൂളുകള്‍ തുറക്കുന്നതിനെ ചൊല്ലി രാഷ്ട്രീയപോര് മുറുക്കുന്നു. (ഏബ്രഹാം തോമസ്)
യു.എസിലെ സ്‌ക്കൂളുകള്‍ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധസമരങ്ങള്‍ നടത്തിയത് ചില രക്ഷാകര്‍ത്തൃസംഘങ്ങളാണ്. കുട്ടികള്‍ വീടുകളില്‍ തുടരുന്നതും അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ നേരിടുന്നതും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് ഈ സംഘങ്ങള്‍ പറഞ്ഞു. തങ്ങളുടെ കുട്ടികളെ സ്‌ക്കൂളുകളില്‍ അയയ്ക്കുന്നില്ലെങ്കില്‍ ഇവരെ ഡേ കെയറുകളില്‍ വിടണം, ഇതിന്റെ ചെലവ് ഫെഡറല്‍ ഗവണ്‍മെന്റ് വഹിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഫെഡറല്‍ ഗവണ്‍മെന്റിന് മേല്‍ഉണ്ടാകുന്ന അധികസാമ്പത്തിക ഭാരം കുറയ്ക്കുവാന്‍ സ്‌ക്കൂളുകള്‍ വീണ്ടും തുറക്കുവാന്‍ തീരുമാനിച്ചു. പ്രഖ്യാപനങ്ങള്‍ ഉണ്ടായി. പ്രതിപക്ഷ പാര്‍ട്ടിയാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രസിഡന്റിനെതിരെ പ്രതിഷേധിക്കുവാന്‍ മറ്റൊരു കാരണം കൂടി കിട്ടി. സ്‌ക്കൂളുകള്‍ വീണ്ടും തുറക്കുന്നത് ജനങ്ങളുടെ ജീവന് വലിയ ഭീഷണി ഉയര്‍ത്തും എന്ന വാദവുമായി ഡെമോക്രാറ്റിക് നേതാക്കള്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ അതുവരെ സ്‌ക്കൂളുകള്‍ തുറക്കണം എന്ന് വാദിച്ചിരുന്നവര്‍പോലും സ്‌ക്കൂളുകള്‍ തുറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നാല് മാസത്തിനുള്ളില്‍ നടക്കുന്ന പ്രസിഡന്റ് പൊതു തെരഞ്ഞെടുപ്പുകളില്‍ ഇതും ഒരു പ്രധാന വിഷയമായി മാറും. സെന്റര്‍ ഫോര്‍ഡിസീസ് കണ്‍ട്രോള്‍(സിഡിസി)ആന്റ് പ്രിവെന്‍ഷന്‍ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സ്‌ക്കൂളുകള്‍ തുറക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുവാനുള്ള തിരക്കിലാണ്, പ്രധാനമായും പ്രസിഡന്റ് സ്‌ക്കൂളുകള്‍ തുറക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും അതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുനഃപരിശോധന നടക്കുന്നതെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ പുതിയ ഉപകരണങ്ങളും പുതിയ രേഖകളും കുറെക്കൂടി വ്യക്തമായ രൂപരേഖ നല്‍കും. ഈ ഹാളില്‍ നിറയാത്ത ക്ലാസ് മുറികളുള്ള സ്‌ക്കൂളുകള്‍ക്കു് ഫണ്ടിംഗ് കുറയും എന്ന പരേക്ഷമായ മുന്നറിയിപ്പും പെന്‍സ് നല്‍കി. ശക്തമായ പ്രചോദനം നല്‍കി കുട്ടികളെ സ്‌ക്കൂളുകളിലേയ്ക്ക് തിരികെ കൊണ്ടു വരാന്‍ സംസ്ഥാനങ്ങളെ സഹായിക്കുമെന്നും വൈറ്റഅ ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ തലവന്‍ കൂടിയായ പെന്‍സ് വെളിപ്പെടുത്തി. മിക്കവാറും എല്ലാ വിദ്യാഭ്യാസ ഫണ്ടിംഗും സംസ്ഥാന, പ്രാദേശിക തലത്തില്‍ നിന്ന് വരുന്നവയാണ്. എന്നാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ബില്യണ്‍ കണക്കിന് ഡോളറുകള്‍ കുറഞ്ഞ വരുമാന സ്‌ക്കൂളുകള്‍ക്കും വിദ്യാഭ്യാസ പദ്ധതികള്‍ക്കും നല്‍കുന്നുണ്ട്. ഈ ഹാളില്‍ വീണ്ടും തുറക്കാത്ത സ്‌ക്കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കുന്ന സമീപനം ട്രമ്പ് സ്വീകരിച്ചേക്കും.
പ്രസിഡന്റും പ്രഥമ വനിത മെലനിയ ട്രമ്പും വൈറ്റ് ഹൗസില്‍ പ്രാദേശിക സ്‌ക്കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ആതിഥേയരായി. അദ്ധ്യാപകര്‍ക്കും സ്‌ക്കൂള്‍ ഭരണകര്‍ത്താക്കള്‍ക്കും വിദ്യാര്‍്തഥികള്‍്ക്കും രക്ഷകര്‍ത്താക്കള്‍ക്കും സിഡിസിയെകുറിച്ചും സ്‌ക്കൂള്‍ വര്‍ഷാരംഭത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ സ്വീകരിക്കുന്ന നടപടികളെകുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഈ പരിപാടി നല്‍കി.

പിറ്റേ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍, എജുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ വേദിയില്‍ ഗൈഡ് ലൈനുകള്‍ സ്‌ക്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണ്, അടച്ചു പൂട്ടുവാന്‍ കാരണം കണ്ടുപിടിക്കുവാനല്ലെന്ന് ഡിസിസി ഡയറക്ടര്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡ് പറഞ്ഞു. ഇതാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ട്വീറ്റ് ചെയ്ത പ്രസിഡന്റിന്റെയും ചേതോ വികാരമെന്ന് പെന്‍സ് പറഞ്ഞു.

കോവിഡ്-19 പ്രതിരോധത്തിനായി ടെക്‌സസ് മെഡിക്കല്‍ അസോസിയേഷന്റെ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സ് ആന്റ് കമ്മിറ്റി ഓണ്‍ ഇന്‍ഫെക്ഷിയസ് ഡിസീസ് 37 പ്രവര്‍ത്തികള്‍ രോഗവ്യാപന സാധ്യത നിലവാരം തുലനം ചെയ്തു- സ്‌കെയില്‍ 1 മുതല്‍ 10 വരെ.

ദിവസവും ലഭിക്കുന്ന തപാല്‍(മെയില്‍) തുറക്കുന്നതിനാണ് രോഗം പകരാന്‍ ഏറ്റവും കുറവ് സാധ്യത. റെസ്റ്റോറന്റില്‍ നിന്ന് ടേക്ക് ഔട്ട് ഭക്ഷണം എടുക്കുന്നത്, ഗ്യാസ്(പെട്രോള്‍) അടിക്കുന്നത്, ടെന്നീസ് കളിക്കുന്നത്, ക്യാമ്പ് ഔട്ട് ചെയ്യുന്നവയ്ക്ക്-2, ഗ്രോസറി വാങ്ങുന്നത്, മുടി വെട്ടിക്കുന്നത്, ജിമ്മില്‍ പോകുന്നത്, ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് എന്നിവയ്ക്ക് ഇവയില്‍ കൂടുതല്‍ രോഗ വ്യാപന സാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ സാധ്യത(9) മധുശാലകളില്‍ പോകുന്നതിനാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടെക്‌സസ് സ്റ്റേറ്റ് കണ്‍വെന്‍ഷനില്‍ ഒരു സ്‌പോണ്‍സറായിരുന്ന ടെക്‌സസ് മെഡിക്കല്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍വാങ്ങി. ഹ്യൂസ്റ്റണില്‍ ഈ മാസാവസാനം നടക്കുന്ന കണ്‍വെന്‍ഷനില്‍ തങ്ങളുട പരസ്യതുകയായ 5,000 ഡോളര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് മാസ്‌ക് നല്‍കാന്‍ ഉപയോഗിക്കാമെന്ന് ഭാരവാഹി ഫൈറ്റ് അറിയിച്ചു.

സ്‌ക്കൂളുകള്‍ തുറക്കുന്നതിനെ ചൊല്ലി രാഷ്ട്രീയപോര് മുറുക്കുന്നു. (ഏബ്രഹാം തോമസ്)
Join WhatsApp News
Janet C. Abraham, M.D 2020-07-10 10:13:50
trump Is Reportedly Fuming At Brett Kavanaugh And Neil Gorsuch Over Their ‘Betrayal’ On His Tax Returns Ruling. Incompetent charlatan is mad because he may end up in prison after his tax returns are reviewed by prosecutors.
Prof. G. F. N Phd 2020-07-10 17:24:04
Kids, what they say about Trump is wrong. All wrong. When people destroy this country Trump stands up against them. When mayors do nothing to prevent the killings of blacks, Trump gives them jobs. When country is attacked from within by mobs, Trump tells them that the majority is watching and the silent majority will elect him for the sake of SAVING this NATION. Good people are not violent like the crowds. They use democracy to elect good leaders like Trump. May God strengthen Trump and keep him as our President for a second term. Like they say, Trump will win in a LANDSLIDE
Dr.Revathi Menon 2020-07-12 13:37:22
Should the U.S. designate racial violence as terrorism?. White supremacist violence in the U.S. is on the rise with deadly incidents increasing sharply over the last five years, according to new figures from the University of Maryland’s Start center. It’s part of a global trend that has led to increased scrutiny of what the United States defines as terrorism.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക