Image

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വിദ്യാര്‍ഥിനി നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു

Published on 09 July, 2020
കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വിദ്യാര്‍ഥിനി നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു


പുതുപ്പാടി: കോഴിക്കോട്, ഈങ്ങാപ്പുഴ കാക്കവയലില്‍ വിദ്യാര്‍ഥിനി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. പായോണ കരികുളം കണ്ടത്തുംതൊടുകയില്‍ ഫിലിപ്പിന്റെ (പാലാഴി) മകള്‍ മരിയയാണ് (18) നീന്തുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചത്. ലിസ കോളേജിലെ വിദ്യാര്‍ഥിനിയാണ്. 

ഇവരുടെ ഫാമിന്റെ ആവശ്യാര്‍ഥം ഉള്ള 50 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 20 അടി താഴ്ചയുമുള്ള കുളത്തിലാണ് സംഭവം. കുടുംബവും ഒന്നിച്ച് സ്ഥിരമായി നീന്തുന്നത് പതിവാണ്. പതിവു പോലെ കുടുംബവുമൊത്ത് കുളിക്കുന്നതിനിടെ കുളത്തിന്റെ നടുക്ക് വെച്ച് മരിയയെ കാണാതാവുകയായിരുന്നു.

ഇന്ന് വൈകുന്നേരം 6:30 നും 7 മണിക്കും ഇടയിലാണ് സംഭവം. കുടുംബത്തിലെ അഞ്ചു പേരടങ്ങുന്ന സംഘമാണ്  നീന്തലിനുണ്ടായിരുന്നത്. ഇതിനിടെ കുളത്തിന്റെ നടുക്ക് വെച്ച് മരിയ താഴ്ന്ന് പോവുകയായിരുന്നു. ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക