Image

മലയാളി ഹെൽപ്പ്ലൈൻ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം അവസാന ഘട്ടത്തിലേക്ക് .

ഇടിക്കുള ജോസഫ് Published on 09 July, 2020
മലയാളി ഹെൽപ്പ്ലൈൻ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം അവസാന ഘട്ടത്തിലേക്ക് .
ന്യൂയോര്‍ക്ക്:  കോവിഡ് 19 നെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും,  ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാക്കുന്നതിനുമായി  നോർത്ത് അമേരിക്കയിലെ മലയാളികളുടെ 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി മലയാളി ഹെല്‍പ്പ്‌ലൈന്‍ ഫോറം നടത്തുന്ന ചിത്ര രചന മത്സരം  പുരോഗമിക്കുന്നു.  6 മുതല്‍ 10 വയസ്സ് വരെയുള്ളവര്‍ ക്രയോണ്‍ ഉപയോഗിച്ച് "കോവിഡ് 19 പ്രതിസന്ധിഘട്ടത്തിലും ഞാന്‍ സുരക്ഷിതന്‍ ആയിരിക്കും" എന്ന വിഷയത്തിലും 10 മുതല്‍ 15 വയസ്സ് വരെയുള്ളവര്‍ "കോവിഡ് 19 കാലത്ത് കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്ന സൂപ്പര്‍മാന്‍ ആണ് ഞാന്‍" എന്ന വിഷയത്തിലും പെന്‍സില്‍ ഉപയോഗിച്ച് യുഎസ് ലെറ്റര്‍ സൈസിലുള്ള ഡ്രോയിങ് കടലാസില്‍ വരച്ച് ജൂലൈ 20  നു  മുന്‍പായി 
drawingmhelpline@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരണം.

രചനയോടൊപ്പം പൂര്‍ണമായ വിലാസം, ഫോണ്‍നമ്പര്‍, ജനനത്തീയതി, രക്ഷിതാവിന്റെ പേര് എന്നിവ കാണിച്ചിരിക്കണം. ജാസ്മിന്‍ പരോള്‍ (കാലിഫോര്‍ണിയ), സിമി സൈമണ്‍ (ഡെല്‍വെയര്‍), റോസ് വടകര (ഷിക്കാഗോ), പ്രെറ്റി ദേവസ്യ (ഫ്‌ളോറിഡ), സലീം മുഹമ്മദ് (മിഷിഗൻ ) എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനല്‍ വിജയികളെ തീരുമാനിക്കുന്നതായിരിക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 101 ഡോളറും രണ്ടാം സമ്മാനമായി 76 ഡോളറും മൂന്നാം സമ്മാനമായി 51 ഡോളറും നല്‍കും.  മലയാളി ഹെല്‍പ്പ്‌ലൈന്‍ ഫോറം കോഡിനേറ്റര്‍ ഡോക്ടര്‍ ജഗദി നായര്‍, സുനില്‍ വര്‍ഗീസ്, ബൈജു വര്‍ഗീസ് രക്ഷാധികാരി അനിയന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സമിതിയിയാണ് മത്സരം ഏകോപിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 614.732.2424
മലയാളി ഹെൽപ്പ്ലൈൻ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം അവസാന ഘട്ടത്തിലേക്ക് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക