Image

യെസ് ബാങ്ക് സഹസ്ഥാപകന്‍െറ 2,200 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published on 09 July, 2020
യെസ് ബാങ്ക് സഹസ്ഥാപകന്‍െറ 2,200 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: യെസ് ബാങ്ക്  സഹസ്ഥാപകന്‍ റാണ കപൂറിന്‍െറ 2,200 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മന്‍െറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച നിയമപ്രകാരമാണ് നടപടി. ഡി.എച്ച്.എഫ്.എല്‍ പ്രൊമോട്ടര്‍മാരായ കപില്‍, ധീരജ് ധവാന്‍ എന്നിവരുടെ വസ്തുവകകളും ഇ.ഡി കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

കപൂറിന്‍െറ വിദേശത്തുള്ള ചില വസ്തുവകകളുടെ കൈമാറ്റവും ഇ.ഡി തടഞ്ഞിട്ടുണ്ട്. കപൂറും കുടുംബത്തിനും യെസ് ബാങ്കില്‍ നിന്ന് 4300 കോടി രൂപയുടെ അനധികൃത വായ്പ നല്‍കുകയും പിന്നീട് അത് കിട്ടാകടമായി എഴുതി തള്ളുകയുമായിരുന്നെന്നാണ് എന്‍ഫോഴ്‌സ്മന്‍െറ് ഡയറക്ടറേറ്റ് കേസ്.

മാര്‍ച്ചിലാണ് എന്‍ഫോഴ്‌സ്മന്‍െറ് ഡയറക്ടറേറ്റ് റാണാ കപൂറിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക