തിരുവനന്തപുരം ∙ സ്വപ്ന സുരേഷ് തിരുവനന്തപുരം ജില്ലയിൽ പാലോടു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂർ എസ്റ്റേറ്റിലെത്തിയെന്നു സംശയം. സ്വപ്ന മറ്റൊരു വനിതയോടൊപ്പം കാറിൽ കടന്നു പോവുകയും തന്നോടു മങ്കയത്തേക്കുള്ള വഴി ചോദിക്കുകയും ചെയ്തുവെന്ന് ഒരാൾ വെളിപ്പെടുത്തി. ഇദ്ദേഹം പറഞ്ഞ സമയത്ത് വെള്ള കാർ ഇതുവഴി പോകുന്ന സിസിടിവി ദൃശ്യങ്ങളുമുണ്ട്. മങ്കയത്ത് സ്വപ്ന എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടില്ല. പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറിൽ കുന്നിന്റെ നെറുകയിൽ ബ്രിട്ടിഷ് നിർമിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല