Image

തോമസ് വറുഗീസ്(സാപ്രൂ) ഹൂസ്റ്റണില്‍ നിര്യാതനായി

ജോയി തുമ്പമണ്‍ Published on 10 July, 2020
തോമസ് വറുഗീസ്(സാപ്രൂ) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: തോമസ് വറുഗീസ്(71) ജൂലൈ 8നു ഹൂസ്റ്റണില്‍ നിര്യാതനായി. പത്താനാപുരം കലളൂര്‍ ഈട്ടിവിള ബേഥേലില്‍ പരേതരായ ഈ.ജി.തോമസ്, റെയ്ച്ചല്‍ എന്നിവരുടെ മകനായിരുന്നു തോമസ് വറുഗീസ്.

ആയൂര്‍ ഇടുക്കള ദാനീയേല്‍, തങ്കമ്മ ദമ്പതികളുടെ മകള്‍ ഏലിയാമ്മയാണ് ഭാര്യ. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ തോമസ് വറുഗീസ് 1975 മുതല്‍ 81 വരെ ടിട്രോയിറ്റിലും തുടര്‍ന്ന് ഹൂസ്റ്റണിലും താമസിച്ചു. സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.

മക്കള്‍ : ബെന്‍സണ്‍, ജിം, 
മരുമകള്‍ : മാര്‍ഷാ
പേരകുട്ടികള്‍: നിക്കില്‍, വിക്ടോറിയ
സഹോദരങ്ങള്‍ : ഹബീബാ ജോര്‍ജ്ജുകുട്ടി, പെണ്ണമ്മ.

ഹൂസ്റ്റണ്‍ ഐ.പി.സി. ഹേബ്രോന്‍ സഭാംഗമായിരുന്നു.

മെമ്മോറിയല്‍ സര്‍വീംഗ് ജൂലൈ 12 ഞായറാഴ്ച 4 PM മുതല്‍ ഫൂണറല്‍ തിങ്കളാഴ്ച ജൂലൈ 13ന് രാവിലെ 9 മണിക്കും ഐ.പി.സി. ഹേബ്രോനില്‍ വച്ചു നടക്കും.

വിലാസം: 4660, സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77048.
ലൈവ് ആയി www.harvestlive.tv കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡാന്‍ മാത്യൂസ്(713) 305 6612.


തോമസ് വറുഗീസ്(സാപ്രൂ) ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക