Image

വികാസ് ദുബെയെ പൊലീസ് എന്‍കൗണ്ടറില്‍ വധിച്ച സംഭവത്തില്‍ ദുരൂഹത

Published on 10 July, 2020
 വികാസ് ദുബെയെ പൊലീസ് എന്‍കൗണ്ടറില്‍ വധിച്ച സംഭവത്തില്‍ ദുരൂഹത

കാന്‍പൂര്‍ : കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് എന്‍കൗണ്ടറില്‍ വധിച്ച സംഭവത്തില്‍ ദുരൂഹത . വികാസ് കൊല്ലപ്പെടുന്നതിനു കുറച്ചു സമയം മുന്‍പു ചിത്രീകരിച്ച ദൃശ്യങ്ങളാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങള്‍ ഉയര്‍ത്തുന്നത്. 


പുലര്‍ച്ചെ നാല് മണിക്ക് മൂന്ന് കാറുകള്‍ ടോള്‍ ബൂത്ത് കടക്കുന്ന ദൃശ്യമാണ് ആദ്യത്തേത്. ഈ സമയത്ത് വാഹനാപകടം ഉണ്ടായി മറിഞ്ഞ കാറില്‍ അല്ല വികാസ് സഞ്ചരിച്ചിരുന്നത്. മറ്റൊരു കാറിലായിരുന്നു കൊടുംകുറ്റവാളി ഉണ്ടായിരുന്നതെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടതിനു പിന്നാലെ വികാസ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് എന്‍കൗണ്ടര്‍ നടത്തിയതെന്നാണു പൊലീസ് പറഞ്ഞത്. വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാര്‍ വെള്ളിയാഴ്ച രാവിലെ മറിഞ്ഞെന്നും ദുബെയ്ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റെന്നുമാണു പറയുന്നത്. 


പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനില്‍നിന്ന് തോക്ക് തട്ടിയെടുത്ത ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ വികാസ് ദുബെയെ പൊലീസ് വളഞ്ഞു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വെടിയുതിര്‍ത്തു. ഇതേ തുടര്‍ന്നാണു തിരിച്ചു വെടിയുതിര്‍ത്തതെന്നാണു പൊലീസ് ഭാഷ്യം. 


എന്നാല്‍ വികാസ് കൊല്ലപ്പെടുന്നതിനു കുറച്ചു സമയം മുന്‍പു ചിത്രീകരിച്ച ദൃശ്യങ്ങളാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങള്‍ ഉയര്‍ത്തുന്നത്.


കാര്‍ മാറ്റത്തെക്കുറിച്ചുള്ള ഈ സംശയം മാധ്യമങ്ങള്‍ ഉന്നയിച്ചെങ്കിലും പൊലീസ് ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. പുലര്‍ച്ചെ 6.30ന് എടുത്ത വിഡിയോയാണു മറ്റൊന്ന്. എന്‍കൗണ്ടര്‍ നടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 


വികാസ് ദുബെയെ കൊണ്ടുപോയിരുന്ന വാഹനത്തിന് അകമ്ബടിയുണ്ടായിരുന്ന വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ തൊട്ടുപിന്നിലുണ്ടായ മാധ്യമങ്ങളുടെ വാഹനങ്ങളെ തടയുന്ന വിഡിയോയാണ് ഇത്. 


ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ വിഡിയോ പുറത്തുവിട്ടത്.

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതി വികാസ് ദുബെയെ മധ്യപ്രദേശില്‍വച്ചാണ് പൊലീസ് പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക