Image

സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു

Published on 10 July, 2020
സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. 112 പേർ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാൾ സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചു. രോഗം ബാധിച്ചവരിൽ 123 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ 51 പേർ. സമ്പർക്കം വഴി 204 പേർക്കും രോഗം ബാധിച്ചു. 36 ഐടിബിപി ജീവനക്കാർ, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക