Image

കൊവിഡ് വ്യാപിക്കുന്നു; പുണെയില്‍ ജൂലൈ 13 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published on 10 July, 2020
കൊവിഡ് വ്യാപിക്കുന്നു; പുണെയില്‍ ജൂലൈ 13 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍


പുണെ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 13 മുതല്‍ 23 വരെ പൂണെയിലും പിംപ്രി-ചിഞ്ച്വാഡിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നഗരങ്ങളില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ലോക്ക്ഡൗണില്‍ പാല്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍, തുടങ്ങിയ അടിയന്തിര സേവനങ്ങള്‍ക്ക് ഇളവുണ്ടാകും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ 
അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. ലോക്ക്ഡൗണ്‍ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് പുണൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പുണെയില്‍ 1803 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 34,399 ആയി ഉയര്‍ന്നു. 1803 കേസുകളില്‍ 1032-ഉം പുണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക