Image

മോഹന്‍ലാലിന്റെ ഗുണ്ടയാകാന്‍ ആരും തയ്യാറായില്ല, ഒടുവില്‍ തയ്യാറായയാള്‍ പിന്നീട് സൂപ്പര്‍ സ്റ്റാറായി; ഡെന്നീസ് ജോസഫ്

Published on 10 July, 2020
 മോഹന്‍ലാലിന്റെ ഗുണ്ടയാകാന്‍ ആരും തയ്യാറായില്ല, ഒടുവില്‍ തയ്യാറായയാള്‍ പിന്നീട് സൂപ്പര്‍ സ്റ്റാറായി; ഡെന്നീസ് ജോസഫ്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമകളായ രാജാവിന്റെ മകനും ന്യൂഡല്‍ഹിയും ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ പിറന്നതാണ്. ശ്യാമ, ഭൂമിയിലെ രാജാക്കന്മാര്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, മനു അങ്കിള്‍, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റുകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.

ഡെന്നിസ് ജോസഫ്-തമ്പി കണ്ണന്താനം ടീമിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രം മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തിച്ച ചിത്രമായിരുന്നു. ചിത്രത്തെ കുറിച്ചുള്ള ഡെന്നിസ് ജോസഫിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. '' രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗുണ്ടയായുള്ള വേഷം അഭിനയിക്കാന്‍ പല നടന്മാര്‍ക്കും താല്‍പര്യമില്ലായിരുന്നു, ഒടുവില്‍ ഒരാള്‍ തയ്യാറായി രംഗത്ത് വന്നു.

ആ താരം മറ്റാരുമായിരുന്നില്ല, മലയാളികളുടെ ഹൃദയം കീഴടക്കിയ സാക്ഷാല്‍ സുരേഷ് ഗോപിയായിരുന്നു അത്. സിനിമ രംഗത്ത് സുരേഷ് ഗോപി കാലെടുത്ത് വച്ച് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു അന്ന്. മോഹന്‍ലാലിന്റെ ഗുണ്ടയുടെ വേഷം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പലരും ഒഴിവായി. കൊള്ളാവുന്ന നടന്‍മാരൊന്നും തയ്യാറാവാതെ വന്നപ്പോള്‍ ഈ റോള്‍ രണ്ട് ആക്കാം രണ്ട് പുതുമുഖങ്ങളോട് ചെയ്യിപ്പിക്കാം എന്ന് ഞാന്‍ തമ്പിയോട് പറഞ്ഞു. തമ്പി പ്രൊഡ്യൂസറായത് കൊണ്ട് മറ്റാരോടും ചോദിക്കാനുമില്ല. ഞങ്ങള്‍ അതിന് വേണ്ടി അന്വേഷണം ആരംഭിച്ചു.</p>

കെജി മോഹന്‍ ജോര്‍ജിന്റെ അളിയനായ മോഹന്‍ ജോസിനെ എനിക്ക് പരിചയം ഉണ്ടായിരുന്നു. ഒരു റോളില്‍ അദ്ദേഹത്തെ തീരുമാനിച്ചു. ഇനി ഒരാള്‍ കൂടി ആവശ്യമാണ്. ആങ്ങനെ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു. ഈ സമയത്ത് ഗായത്രി ആശോക് ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ഒരു സീനില്‍ ഡയലോഗില്ലാത്ത ഒരു ചെറുപ്പക്കാരന്റെ രണ്ട് സ്റ്റില്‍സ് അയച്ചു തന്നു. ഫോട്ടോ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഇഷ്ടമായി. സുരേഷ് ഗോപിയുടെ ആദ്യത്തെ വാണിജ്യ സിനിമാ തുടക്കം അവിടെയായിരുന്നു.'' - ഡെന്നിസ് ജോസഫ് പറയുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക