Image

കൊവിഡ് ബാധിതര്‍ 1.25 കോടി കവിഞ്ഞു; മരണം 5.59 ലക്ഷവും

Published on 10 July, 2020
കൊവിഡ് ബാധിതര്‍ 1.25 കോടി കവിഞ്ഞു; മരണം 5.59 ലക്ഷവും

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.25 കോടി കവിഞ്ഞു. ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട് പ്രകാരം  12,522,173 പേര്‍ രോഗികളായി. 559,836 പേര്‍ ഇതുവരെ മരണമടഞ്ഞു. 7,297,487 രോഗമുക്തരായപ്പോള്‍ 4,664,850 പേര്‍ ചികിത്സയിലുണ്ട്. 

അമേരിക്കയില്‍ ഇതുവരെ 3,254,896 പേര്‍ രോഗികളായി. ഈ മണിക്കൂറുകളില്‍ മാത്രം 34,897 പേര്‍. ആകെ 136,237 പേര്‍ മരണമടഞ്ഞു. +415 ഇന്നു മാത്രം മരിച്ചു. ബ്രസീലില്‍ 1,768,970 പേര്‍ രോഗികളായി. +9,867 ഇന്നു മാത്രം. ഇതുവരെ 69,406 പേര്‍ മരിച്ചു. ഇന്നു മാത്രം +152 പേര്‍്. ഇന്ത്യയില്‍ 821,634 പേര്‍ രോഗികളായി. ഇന്നു മാത്രം +26,792 പേര്‍ ഇന്നു മാത്രം 22,144 പേര്‍ ഇതുവരെ മരിച്ചു. വെള്ളിയാഴ്ച മാത്രം+521 പേര്‍. റഷ്യയില്‍ 713,936 പേര്‍ രോഗികളായപ്പോള്‍ ഇന്നു മാത്രം+6,635 പേരിലേക്ക് കൊവിഡ് എത്തി. ആകെ 11,017 പേര്‍ മരണമടഞ്ഞു. ഇന്നു മാത്രം +174പേര്‍ മരണമടഞ്ഞു. 

അഞ്ചാമതുള്ള പെറുവില്‍ 316,448 പേര്‍ രോഗികളായപ്പോള്‍ 11,314 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 309,274 പേരിലേക്ക് കൊവിഡ് എത്തി. ഇന്നു മാത്രം +3,058 പേര്‍. ആകെ 6,781 പേര്‍ മരണമടഞ്ഞു. ഇന്നു മാത്രം+99 പേര്‍. സ്‌പെയിനില്‍ 300,988 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നു മാത്രം +852 ഇതുവരെ 28,403 പേര്‍ മരിച്ചു. ഇന്നു മാത്രം +2 പേര്‍.

ബ്രിട്ടണില്‍ 288,133 പേര്‍ രോഗികളായി. ഇന്നു മാത്രം +512 പേര്‍ക്ക് േരാഗം സ്ഥിരീകരിച്ചു. ഇതുവരെ 44,650 (+48) പേര്‍ മരണമടഞ്ഞു. കൊവിഡ് മരണങ്ങളുടെ മറ്റൊരു ഹബ് ആയ മെക്‌സിക്കോയില്‍ 282,283(+7,280) പേര്‍ വൈറസ് ബാധിതരായി. 33,526(+730 ) പേര്‍ മരണമടഞ്ഞു. ഇറാനില്‍ 252,720(+2,262) പേര്‍ രോഗികളായപ്പോള്‍ 12,447 (+142) പേര്‍ മരിച്ചു. 

ദക്ഷിണാഫ്രിക്ക ആണ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പു കാണിക്കുന്ന മറ്റൊരു രാജ്യം. ഇവിടെ 250,687 (+12,348) പേര്‍ രോഗികളായി. ഇതുവരെ3,860(+140) പേര്‍ മരണമടഞ്ഞു. 





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക