Image

സ്കൂളുകൾ തുറക്കണോ? (ബി ജോൺ കുന്തറ)

Published on 10 July, 2020
സ്കൂളുകൾ തുറക്കണോ? (ബി ജോൺ കുന്തറ)
കോവിഡ് 19 ഒരു ആരോഗ്യ പ്രശ്നം എന്നതിലുപരി തുടക്കത്തിലേ ഒരു രാഷ്ട്രീയ വിവാദവിഷയവും ആയി മാറിയിരുന്നു.

ഇന്ന് അമേരിക്ക ഒരു പോർക്കളത്തിൽ കോവിഡിനെ തോൽപ്പിക്കുന്നതിനല്ല രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്തുന്നതിന്.ഇന്നിതാ  രാജ്യത്തെ വിദ്യാഭ്യാസവും ഒരു ബലിയാടായി മാറുന്നോ?

കഴിഞ്ഞ അധ്യയന വർഷo പാതിവഴി എത്തിയപ്പോൾ അമേരിക്കയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ഒരു സ്തംഭനാവസ്ഥയിൽ എത്തി.കോവിഡ് വൈറസ് പ്രസരണം നിയന്ധ്രിക്കുന്നതിനായി.

വേനൽകാല അവുധി തീർന്നുവരുന്നു. ഓഗസ്റ്റ് മാസംമുതൽ സ്കൂളുകൾ തുറന്നു തുടങ്ങും അതാണ് മുൻ കീഴ് വഴക്കം.

ഓരോ രാഷ്ട്രത്തിൻറ്റെയും അരുമയായ സ്വത്താണ് രാജ്യത്തെ വളരുന്ന തലമുറ. ഇവരുടെ വിദ്യാഭ്യാസം കോവിടിൽ നിന്നും ഉടലെടുത്ത രാഷ്ട്രീയ ചൂളയിൽ ദഹിപ്പിക്കുകയാണോ ഇന്നത്തെ രാഷ്ട്രീയ മാധ്യമ നേതാക്കളുടെ ലക്ഷ്യം?
ആധുനിക യുഗത്തിൽ സ്കൂൾ വിദ്യാഭ്യാസം വഹിക്കുന്ന ചുമതല പറഞ്ഞാൽ തീരില്ല. ഓരോ പൈതലും പുറം ലോകത്തേയും, മറ്റു സഹജീവികളേയും പരിചയപ്പെടുന്ന ഒരു വേദിയാണ് സ്കൂളുകൾ.ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് സ്കൂളുകളും അധ്യാപകരും നൽകുന്ന സഹായം വിലമതിക്കുവാൻ പറ്റാത്തത്.

അതിനാണ് ഈ കഴിഞ്ഞ ആറുമാസങ്ങളായി മുടക്കം നേരിട്ടിരിക്കുന്നത്.ശെരിതന്നെ ഇതാരും പ്രാദേശിക തലത്തിൽ വരുത്തിതീർത്ത ഒരു സംഭവ വികാസമല്ല. കോവിഡ് 19 വൈറസ് അത്ര നിസ്സാരവുമല്ല നാം ഇതിനോടകം കണ്ടിരിക്കുന്നു എത്ര ജീവനുകൾ ഈ രോഗം കവർന്നിരുന്നു എന്ന്. കൂടാതെ ഇപ്പോഴും സംഘർഷാവസ്ഥ മാറിയിട്ടില്ല.

വൈറസിനെ സംബന്ധിച്ചുള്ള വാർത്തകൾ കൊണ്ട് അന്തരീഷം നിറഞ്ഞിരിക്കുന്നു ഇവിടെ സത്യമേത് മിദ്യ ഏത് എന്നതിൽ പൊതുജനം വിഷമഘട്ടത്തിൽ. രാഷ്ട്രീയക്കാരും ഒട്ടനവധി മാധ്യമങ്ങളും വൈറസിനെക്കുറിച്ച്  ഒരു ന്യായമായ അഥവാ വിശ്വസനീയമായ അറിവ്‌ പൊതുജനതക്കു നൽകുവാൻ മുതിരുന്നില്ല ആർക്കും കഴിയുന്നില്ല കാരണം രാഷ്ട്രീയ മുതലെടുപ്പുകാർ പരസ്പരം കുറ്റാരോപണങ്ങൾ നടത്തി അന്തരീഷം ദുഷിപ്പിച്ചിരിക്കുന്നു.
നമ്മുടെ മുന്നിൽ ഇപ്പോൾ കാണുന്ന അവസ്ഥ കൂടാതെ ഭാവി. കോവിഡ് അപകടാവസ്ഥ മാറിയിട്ടില്ല അതേസമയം വീടുകളിൽ അടക്കപ്പെട്ടിരിക്കുന്ന കുട്ടികളുടെ ഭാവിയും എങ്ങിനെ ആയിത്തീരുമെന്നും പറയുവാൻ പറ്റില്ല.ഏതിൽ നിന്നുമായിരിക്കും കൂടുതൽ അപകട സാധ്യതകൾ?

ഇവിടാണ് പ്രധാനമായും മാതാപിതാക്കളുടെ സാമാന്യ ബുദ്ധി പ്രവർത്തിക്കേണ്ടത്. വിവരണങ്ങൾ ശേഖരിക്കുക അതിൽ കാണുന്ന പതിര് തള്ളിക്കളയുക. ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ പുറപ്പെടുവിക്കുന്ന വിവരങ്ങൾക്ക് മുൻ‌തൂക്കം നൽകുക.
രോഗ സംക്രമണം കൂടുന്നു എങ്കിലും മരണനിരക്ക് പതിന്മടങ്ങു കുറഞ്ഞിരിക്കുന്നു കൂടാതെ ഏതാനും മരുന്നുകളും ഫലപ്രദമായി എത്തിയിരിക്കുന്നു.

ഒന്ന് കോവിഡ് 19 പൊതുവെ ആരോഗ്യമുള്ള കുട്ടികളെ ആക്രമിക്കുന്നത് കാര്യമായി ഫലിക്കുന്നില്ല. പിടിപെട്ടാൽ ത്തന്നെയും മറ്റു തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത കുട്ടികൾ വേഗം സുഖം പ്രാപിക്കും.ഇവിടെ  പ്രാഥമികമായും ശ്രദ്ധിക്കേണ്ടത് സ്കൂൾ അതിർക്രിതർ ഈ വൈറസ് സ്കൂളുകളിൽ എത്താതിരിക്കുവാൻ ശ്രദ്ധിക്കുക.

എല്ലാ കുട്ടികളെയും അധ്യാപകരെയും പതിവായി പരീക്ഷിക്കുക നിരീക്ഷിക്കുക.പ്രായം ചെന്നവരെ സ്കൂളുകളിൽനിന്നും അകറ്റിനിറുത്തുക. പ്രൈമറി ക്ലാസ്സുകളിൽ ആറും എട്ടും മണിക്കൂറുകൾ മാസ്‌ക് ധരിച്ചു ഇരിക്കണമെന്ന ശാസനം കൂടാതെ അടുത്തു വരരുത്,  നടപ്പിൽ വരുത്തുക അസാദ്ധ്യം.

അധ്യയന സമയം വെട്ടിക്കുറക്കുക. തൽക്കാലം പഠനത്തിൽ മാത്രം ശ്രദ്ധിക്കുക എളുപ്പമായി ഒന്നും ഇപ്പോൾ ആരുടെയും മുന്നിലില്ല. ഒരുപാട് പരിത്യാഗം ആവശ്യമായിരിക്കുന്നു. മാതാപിതാക്കളും സ്കൂൾ അധികാരികളും ഒരുപോലെ ആൻമാർഥതയോടെ പ്രവർത്തിച്ചെങ്കിലേ കുഞ്ഞുങ്ങളുടെ പഠനം ഈ അവസ്ഥയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ പറ്റുള്ളൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക