Image

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു, ആകെ മരണം 28

Published on 10 July, 2020
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു, ആകെ മരണം 28
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍ (66) ആണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹ ബാധിതനായിരുന്നു. സംസ്ഥാനത്തെ 28ാമത്തെ കോവിഡ് മരണമാണിത്.

പൂന്തുറ ആശുപത്രിക്ക് മുമ്പില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുകയായിരുന്നു സെയ്ഫുദീന്‍. അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശനിയാഴ്ച ശവസംസ്കാരം നടത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക