Image

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 10 July, 2020
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മലയാളികള്‍ മരിച്ചു. കൊയിലാണ്ടി അരിക്കുളം ചടപ്പള്ളി സ്വദേശി കെ.വി. നാരായണന്‍ കിടാവ് (84), കൊല്ലം, തേവള്ളി തോപ്പില്‍ സുദര്‍ശന്‍ (68), തലശ്ശേരി സ്വദേശി വിജയന്‍ രായ്‌രോത്ത് (70) എന്നിവര്‍ മുംബൈയിലും തിരുവനന്തപുരം സ്വദേശി സജീവ് കുമാര്‍ നായര്‍ (45), ഷൊര്‍ണൂര്‍ സ്വദേശി ഇന്ദിര നമ്പ്യാര്‍ (65) എന്നിവര്‍ പുണെയിലും കോവിഡ് ചികിത്സക്കിടെ മരിച്ചു.

ഇതോടെ, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 47 ആയി ഉയര്‍ന്നു. ഇവരില്‍ 44 പേര്‍ മുംബൈ മലയാളികളാണ്. അന്ധേരിയില്‍ കഴിയുന്ന നാരായണന്‍ കിടാവ് അവിടത്തെ ഗുരുനാനാക്ക് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. തൊഴിലാളി നേതാവും കേരള പീപ്ള്‍സ് എജുക്കേഷന്‍ സൊസൈറ്റി അംഗവുമായിരുന്നു. ഭാര്യ: സുഭദ്ര. മക്കള്‍: മനു, മിനി.
അംബര്‍നാഥില്‍ കഴിഞ്ഞിരുന്ന സുദര്‍ശന്‍ താണെയിലെ മുനിസിപ്പല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

ഭാര്യ: മീന. മകന്‍: അഭിലാഷ്. നവി മുംബൈ െഎരോളിയില്‍ കഴിഞ്ഞിരുന്ന വിജയന്‍ രയ്‌രോത്ത് വാഷിയിലെ ഇന്ദ്രാവതി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

പുണെയില്‍ ചിക്കലിയില്‍ കഴിഞ്ഞ സജീവ് കുമാര്‍ നായര്‍ ചികിത്സക്കിടെ വെള്ളിയാഴ്ച പുലര്‍ച്ചയാണ് മരണത്തിന് കീഴടങ്ങിയത്. പുണെ, ഭോസരി ശിവശങ്കര്‍ നഗറിലാണ് ഇന്ദിര നമ്പ്യാര്‍ കഴിഞ്ഞിരുന്നത്. ശ്രീധരനാണ് ഭര്‍ത്താവ്. മക്കള്‍: സിനി, സിമ്മി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക