Image

സമ്പര്‍ക്ക വ്യാപനം; കാസര്‍കോട് ജില്ലയിലെ മാര്‍ക്കറ്റുകള്‍ ഒരാഴ്ച അടച്ചിടും

Published on 11 July, 2020
സമ്പര്‍ക്ക വ്യാപനം; കാസര്‍കോട് ജില്ലയിലെ മാര്‍ക്കറ്റുകള്‍ ഒരാഴ്ച അടച്ചിടും
കാസര്‍ഗോഡ്: ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒട്ടേറെ മത്സ്യ–മാംസ–പച്ചക്കറി മാര്‍ക്കറ്റുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി കലക്ടര്‍ ഡി.സജിത് ബാബു പ്രഖ്യാപിച്ചു. ഇവ 18 വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. നാല് പച്ചക്കറി കടകളില്‍ നിന്നും ഒരു പഴക്കടയില്‍ നിന്നുമാണ് 5 പേര്‍ക്ക് കോവിഡ് ബാധിച്ചത്.

കാസര്‍കോട് മത്സ്യ–പച്ചക്കറി മാര്‍ക്കറ്റ്, ചെര്‍ക്കള ടൗണ്‍, കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ്, കാഞ്ഞങ്ങാട് പച്ചക്കറി മാര്‍ക്കറ്റ്,നീലേശ്വരം മത്സ്യ മാര്‍ക്കറ്റ്, തൃക്കരിപ്പൂര്‍ മത്സ്യ–മാംസ മാര്‍ക്കറ്റ്, കാലിക്കടവ് മത്സ്യ–പച്ചക്കറി മാര്‍ക്കറ്റ്, കുഞ്ചത്തൂരിലെയും മാടയിലെയും മീന്‍ മാര്‍ക്കറ്റ്, ഉപ്പള മത്സ്യമാര്‍ക്കറ്റ്, ഉപ്പള ഹനഫി ബസാറിലെ പച്ചക്കറി മാര്‍ക്കറ്റ്, ഉപ്പള മജീര്‍പള്ള മാര്‍ക്കറ്റ്, കുമ്പള മത്സ്യ–പച്ചക്കറി മാര്‍ക്കറ്റ് എന്നിവയാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദേശിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണിലെ കടകളില്‍ നിന്ന് എത്ര പേര്‍ക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെ നിന്ന് ഇനി സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഉത്തരവ്.  വിഡിയോ കോണ്‍ഫറന്‍സിലൂടെ കലക്ടര്‍ ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എം.വി.രാംദാസ് എന്നിവര്‍ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക