Image

നടി കോയല്‍ മല്ലിക്കിനും കുടുംബത്തിനും കോവിഡ്

Published on 11 July, 2020
നടി കോയല്‍ മല്ലിക്കിനും കുടുംബത്തിനും കോവിഡ്
ന്യൂഡല്‍ഹി: ബംഗാളി നടി കോയല്‍ മല്ലിക്കിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു.

കോയലിന്‍െറ പിതാവും ബംഗാളി അഭിനേതാവുമായ രന്‍ജിത് മല്ലിക്കിനും മാതാവ് ദീപ മല്ലിക്കിനും ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കണ്ടെത്തിയതോടെ നടിയും കുടുംബം വീട്ടുനിരീക്ഷണത്തിലായി. എത്രയും വേഗം അസുഖം ഭേദമായി തിരിച്ചുവരാനായി നിരവധി താരങ്ങള്‍ ആശംസ നേര്‍ന്നു.&ിയുെ;


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക