Image

പ്രതികള്‍ക്ക് അതിര്‍ത്തി കടക്കാനായാത് പോലീസ് സഹായത്തില്‍; ആരോപണവുമായി പ്രതിപക്ഷം

Published on 11 July, 2020
പ്രതികള്‍ക്ക് അതിര്‍ത്തി കടക്കാനായാത് പോലീസ് സഹായത്തില്‍; ആരോപണവുമായി പ്രതിപക്ഷം

ബെംഗളൂരു: സ്വര്‍ണത്തട്ടിപ്പുകേസില്‍ എന്‍ഐഎ കസ്റ്റഡിയിലായ സ്വപ്ന സുരേഷിനും സഹായിക്കും അതിര്‍ത്തി കടക്കാന്‍ സഹായം നല്‍കിയത് കേരള പോലീസാണെന്ന ആരോപണവുമായി പ്രതിപക്ഷവും ബിജെപിയും. സ്വപ്നയേയും മറ്റൊരു പ്രതി സന്ദീപ് നായരേയും എന്‍ഐഎ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരേയും പോ
ലീസിനെതിരേയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്തെത്തി.

ലോക്ക്ഡൗണില്‍ ഒന്ന് പുറത്തേക്കിറങ്ങാന്‍ ബുദ്ധിമുട്ടുള്ള സമയത്താണ് ഒരു വ്യക്തി, അതും കസ്റ്റംസും മറ്റും അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതി, നിസാരമായി ബാംഗ്ലൂരിലേക്ക് ഒളിച്ചോടിയത്. ഈ സമയത്ത് പോലീസ് എന്തെടുക്കുകയായിരുന്നു, കണ്ണടച്ചിരിക്കുകയായിരുന്നോ, അതോ അവരെ മറുകണ്ടം ചാടിക്കാന്‍ സഹായിക്കുകയായിരുന്നോ? പോലീസ് സഹായം വ്യക്തമാണ്. 'ആഭ്യന്തരവകുപ്പ് മന്ത്രി'ക്ക് ഇതേക്കുറിച്ചെന്തെങ്കിലും പറയാനുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്കു ബോധ്യമായതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക