Image

കോവിഡ് വ്യാപനവും മരണവും രൂക്ഷമാവുന്ന സാഹചര്യത്തിൽ ചൈനയ്ക്കെതിരെ ​ഗുരുതര ആരോണവുമായി മുൻ ​ഗവേഷക

Published on 12 July, 2020
കോവിഡ് വ്യാപനവും മരണവും രൂക്ഷമാവുന്ന സാഹചര്യത്തിൽ ചൈനയ്ക്കെതിരെ ​ഗുരുതര ആരോണവുമായി മുൻ ​ഗവേഷക

ലോകത്ത് കോവിഡ് വ്യാപനവും മരണവും രൂക്ഷമാവുന്ന സാഹചര്യത്തിൽ ചൈനയ്ക്കെതിരെ ​ഗുരുതര ആരോണവുമായി മുൻ ​ഗവേഷക. ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാൻ ചൈനയ്ക്കെതിരെ രം​ഗത്തെത്തിയത്.

കോവിഡ് രോഗത്തിന്റെ തുടക്കത്തിൽ ഗവേഷണം നടത്തിയവരിൽ ഒരാളായ തന്റെ കണ്ടെത്തലുകൾ മേലധികാരികൾ അവഗണിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തെന്ന് ഡോ. ലി മെങ് യാൻ യുഎസ് ചാനലായ ഫോക്സ് ന്യൂസിനോട് പറഞ്ഞു

സുഹ‍ൃത്തുകളുടെ സഹായത്താൻ രോ​ഗത്തിന്റെ ഉറവിടം വുഹാനാണെന്ന് കണ്ടെത്തിയെന്നും എന്നാൽ ഹോങ്കോങ് സർവകലാശാല വെബ്സൈറ്റിലെ തന്റെ പേജുകൾ നശിപ്പിച്ചെന്നും ഇവർ ആരോപിച്ചു. നാട്ടിൽ നിൽക്കുന്നത് സുരക്ഷിതമല്ലാത്തതിനാ‍ൽ ഏപ്രിൽ 28ന് യുഎസിലേക്ക് പലായനം ചെയ്യുകയായിരുന്നു എന്നു യാൻ പറഞ്ഞു.

ഇതേ സമയം ഡോ. ലി മെങ് യാനിന്റെ ആരോപണങ്ങൾ ചൈന തളളി. ഇവർ ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ജീവനക്കാരിയല്ലെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്.

ചൈനയ്ക്കെതിരെ വീണ്ടും വിവാദം ഉയർന്ന പശ്ചാത്തലത്തിൽ വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠനം നടത്താൻ വിദഗ്ധസംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക