Image

അമിതാബ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യാ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

Published on 12 July, 2020
അമിതാബ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യാ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: അമിതാബ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യാ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും മുംബൈ നാനവതി ആശുപത്രിയില്‍ ചികിത്സയിലാണ്.ജയാ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവാണ്‌.

നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ട്. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു.

അമിതാഭിന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു. ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക