Image

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യത

Published on 12 July, 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യത

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യത. വിവാദം പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി, ഐടി സെക്രട്ടറി പദവികളില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു.


ഇതിനു പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഒരു വര്‍ഷത്തെ അവധിക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ വന്നതോടെ ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്നാണ് സൂചന.


എന്നാല്‍ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിന്‍്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിആര്‍ സരിത്തും ഇവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക