Image

റഷ്യ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണം വിജയം

Published on 13 July, 2020
റഷ്യ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണം വിജയം
ലോകത്തെ മുഴുവന്‍ പിടിച്ചകെട്ടിയ മഹാമാരിക്ക് മരുന്നു കണ്ടുപിടിച്ചെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സര്‍വകലാശാല. പരീക്ഷണം വിജയകരമാണെന്ന് മുഖ്യ ഗവേഷക എലെന സ്‌മോലിയാര്‍ചക് പറഞ്ഞു. സര്‍വകലാശാലയിലെ വോളന്റിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്.

ജൂണിലാണ് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ആരംഭിച്ചത്. ആദ്യം 18 വോളന്റിയര്‍മാരിലും പിന്നീട് 20 പേരിലുമാണ് പരീക്ഷിച്ചത്.'ഗവേഷണം അവസാനിച്ചു. വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വോളന്റിയര്‍മാരെ ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജ് ആയതിനു ശേഷവും അവര്‍ നിരീക്ഷണത്തിലായിരിക്കും.' സര്‍വകലാശാലയിലെ ക്ലിനിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ ഹെഡ് ആയ എലെന പറഞ്ഞു.

ഇതിനിടെ, ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1 കോടി 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ 1,29,17,933 പേരില്‍ രോഗം കണ്ടെത്തി. മരണം 5,68,987. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് അസുഖം മാറി. അമേരിക്കയില്‍ മരണം ഒരുലക്ഷത്തി മുപ്പത്തിയേഴായിരം പിന്നുട്ടു. ബ്രസീലീല്‍ എഴുപത്തി ഒന്നായിരം കടന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക