Image

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക ദിനാചരണം

Published on 13 July, 2020
മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക ദിനാചരണം


മെല്‍ബണ്‍: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക, മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം ജൂലൈ അഞ്ചിനു വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വികാരി ഫാ. സാം ബേബി കാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക മെത്രാപോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസും മാതൃ ദേവാലയമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. സി.എ. ഐസക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷം ദേവാലയത്തില്‍ നടന്ന വിവിധ പെരുന്നാളുകളുടെയും പ്രധാന പ്രവര്‍ത്തനങ്ങളുടെയും ഫോട്ടോ പ്രദര്‍ശനവും നടന്നു.

കോവിഡിന്റെ നിയന്ത്രണങ്ങള്‍ മൂലം നേരിട്ടു പങ്കെടുക്കാനാകാത്തതിലുള്ള ദുഃഖം ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് സന്ദേശത്തില്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ തന്റെ ആത്മീയ സാന്നിധ്യം ഈ ഇടവകയുടെ കൂടെ എപ്പോഴും ഉണ്ടാവും എന്നും തിരുമേനി കൂട്ടിചേര്‍ത്തു. സാം അച്ചന്റെ നേതൃത്വത്തിലുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും, ഐസക്ക് അച്ചന്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ സ്മരണിക ഇടവക കൈക്കാരന്‍ ലജി ജോര്‍ജ്, സെക്രട്ടറിസഖറിയ ചെറിയാന്‍ എന്നിവര്‍ക്ക് നല്‍കി വികാരി ഫാ. സാം ബേബി പ്രകാശനം ചെയ്തു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക