Image

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: വിധി സ്വാഗതം ചെയ്യുന്നതായി കെ.എച്.എൻ.എ പ്രസിഡന്റ് സതീഷ് അമ്പാടി

Published on 13 July, 2020
ശ്രീ പത്മനാഭസ്വാമി  ക്ഷേത്രം: വിധി സ്വാഗതം ചെയ്യുന്നതായി  കെ.എച്.എൻ.എ  പ്രസിഡന്റ് സതീഷ് അമ്പാടി
ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണനിർവഹണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ പങ്കിനെ അംഗീകരിച്ചുകൊണ്ടും ക്ഷേത്രത്തിന്റെ തുടര്ഭരണം രാജകുടുംബവും ക്ഷേത്രം തന്ത്രിയും കൂടിയുൾകൊള്ളുന്ന ഒരു സമിതിക്കു കൈമാറണമെന്നുമുള്ള സുപ്രിംകോടതി വിധിയെ കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സർവാത്മനാ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സതീഷ് അമ്പാടി അറിയിച്ചു.

ക്ഷേതവിശ്വാസികളും മതേതര സർക്കാരുമായി ദീർഘകാലമായി നടന്നുവന്ന ഈ വ്യവഹാരത്തിൽ വിശ്വാസികൾക്കും ശ്രീപത്മനാഭ ദാസന്മാരായ രാജകുടുംബത്തിനും അനുകൂലമായ ഇത്തരത്തിലുള്ള ഒരു വിധിയുണ്ടാകാൻ അഹോരാത്രം പരിശ്രമിച്ച രാജകുടുംബത്തെയും ഹൈന്ദവ സംഘടനകളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളുടെയും ഭരണം വിശ്വാസികൾക്ക് തിരിച്ചു കിട്ടാൻ പര്യാപ്തമാകുന്ന ഒരു കാൽവായ്പ്പായി ഈ വിധി മാറട്ടെയെന്നുമുള്ള പ്രത്യാശയും കെ. എച്. എൻ. എ. പ്രസിഡന്റ് പങ്കുവച്ചു.
Join WhatsApp News
Sundar Menon 10th Fail 2020-07-13 20:24:07
Dear Sumithra PhD. Everyone talks about constructing house for poor. The fact on ground in Kerala is such that, the rulers are looters. They loot public money, tax payer money, gold smuggling.... The moment the Temple gold is taken out , do you think any one other than these looters have any control of that gold in Kerala , where in you can't even trust IAS people??
Sumithra Ritha Menon.Ph.D 2020-07-13 18:56:55
If the old Raja Kudumbam has the owner ship of the temple what good is for the Public or KHNA. Grow some sense in the head. That wealth must be auctioned in world wide market and use the money to build homes for the poor whom we always ignore. - Sumithra
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക