Image

സ്വപ്‌നയും സന്ദീപും നാടുവിടാന്‍ പദ്ധതിയിട്ടത് വര്‍ക്കലയിലെ ഹോം സ്‌റ്റേയില്‍ താമസിച്ച്

Published on 14 July, 2020
സ്വപ്‌നയും സന്ദീപും നാടുവിടാന്‍ പദ്ധതിയിട്ടത് വര്‍ക്കലയിലെ ഹോം സ്‌റ്റേയില്‍ താമസിച്ച്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ സംസ്ഥാനം വിട്ടത് തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ വരുന്നു എന്നറിഞ്ഞു തന്നെ. ഞായറാഴ്ച വൈകിട്ടോടെ തിരുവനന്തപുരം നഗരം വിട്ട ഇരുവരും വര്‍ക്കലയിലെ ഒരു ഹോം സ്‌റ്റേയില്‍ താമസിച്ചു. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടു എന്നറിഞ്ഞതോടെയാണ് ഇവര്‍ നാടുവിടാന്‍ തീരുമാനിച്ചത്. 

നഗരത്തില്‍ നിന്ന് കടക്കാന്‍ തലസ്ഥാനത്തെ പല പ്രമുഖരേയും ഇവര്‍ ബന്ധപ്പെട്ടു. പലരില്‍ നിന്നും സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര വരെ സഞ്ചരിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ യാത്രാ പാസുമായാണ് ഇവര്‍ നാടുവിട്ടത്. 

തമിഴ്‌നാട്ടില്‍ നിന്ന് മഹാരാഷ്ട്രയിലേക്കാണ് സ്വപ്‌ന സൃംേരഷിന്റെ പേരിലുള്ള കെഎല്‍ 01 സി.ജെ 1981 എന്ന നമ്പറിലുള്ള കാറിനു പാസ് ഓണ്‍ലൈന്‍ വഴിയെടുത്തത്. പാസെടുത്തത് സ്വപ്‌നയുടെ പേരില്‍ ആയിരുന്നില്ല. ഞായറാഴ്ച വൈകിട്ട് വര്‍ക്കലയില്‍ എത്തിയ സ്വപ്‌നയും കുടുംബവും സന്ദീപും രണ്ടു ദിവസം അവിടെ ഒളിവില്‍ താമസിച്ചു. ഇവിടെവച്ച് പണവും യാത്രാപാസും സംഘടിപ്പിച്ച ശേഷം തൃണപ്പൂണിത്തുറയിലുള്ള രഹസ്യ കേന്ദ്രത്തില്‍ എത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക