Image

കൊവിഡ്: എറണാകുളത്ത് 10,000 കിടക്കകള്‍ ഉള്ള എഫ് എല്‍ ടി സി സംവിധാനം ഉടന്‍ സജ്ജമാക്കും

Published on 14 July, 2020
കൊവിഡ്: എറണാകുളത്ത് 10,000 കിടക്കകള്‍ ഉള്ള എഫ് എല്‍ ടി സി സംവിധാനം ഉടന്‍ സജ്ജമാക്കും

കൊച്ചി : കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ചികില്‍സ ഉറപ്പാക്കുന്നതിന് ജില്ലയില്‍ 10,000 കിടക്കകള്‍ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ്് സെന്ററുകള്‍ (എഫ്‌എല്‍ടിസി) സജ്ജമാക്കും. മന്ത്രി വി എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.


എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ശരാശരി 100 കിടക്കകള്‍ വീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക. കൊവിഡ് ഇതര രോഗങ്ങള്‍ക്ക് ചികില്‍സ ഉറപ്പാക്കാന്‍ ടെലി മെഡിസിന്‍ സംവിധാനവും, സാമ്ബിള്‍ ശേഖരണത്തിനത്തിനായി സ്വാബ് കളക്ഷന്‍ കേന്ദ്രവും അടിയന്തര ആവശ്യങ്ങള്‍ക്കായി ഡബിള്‍ ചേംബര്‍ വാഹനവും ക്രമീകരിക്കാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കും.


എഫ്‌എല്‍ടി സി കളിലെ സേവനത്തിനായി പ്രദേശ വാസികളായ രണ്ട് വോളന്റിയര്‍മാരെ നിയോഗിക്കും.കൊവിഡ് രോഗം വ്യാപകമായ ചെല്ലാനം മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എഫ് എല്‍ ടി സി സജ്ജമാക്കും. 


സെന്റ്. ആന്റണിസ് പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടമാണ് എഫ് എല്‍ ടി സി ആയി ഉപയോഗിക്കുക. 50കിടക്കകള്‍ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തില്‍ ആകെ 83 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക