Image

സാമ്ബത്തിക പ്രതിസന്ധി: എയര്‍ഇന്ത്യാ യുണിയനുകള്‍ സി.എം.ഡിക്ക് അയച്ച കത്ത് വിവാദത്തില്‍

Published on 14 July, 2020
സാമ്ബത്തിക പ്രതിസന്ധി: എയര്‍ഇന്ത്യാ യുണിയനുകള്‍ സി.എം.ഡിക്ക് അയച്ച കത്ത് വിവാദത്തില്‍

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റ് യൂണിയനുകള്‍ എയര്‍ ഇന്ത്യ സി.എം.ഡിക്ക് അയച്ച കത്ത് വിവാദമായി.


 പിന്നാലെ ഏവിയേഷന്‍ ഇന്‍ഡസ്ട്രി എംപ്ലോയീസ് ഗില്‍ഡും ഓള്‍ ഇന്ത്യ സര്‍വീസ് എഞ്ചിനീയേഴ്സ് അസോസിയേഷനും ഈ നിര്‍ദ്ദേശങ്ങളെ "ചിന്താശൂന്യം" എന്ന് വിശേഷിപ്പിച്ച്‌ രംഗത്തെത്തി. കത്ത് പിന്‍വലിക്കാന്‍ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്സ് അസോസിയേഷനോടും ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡിനോടും ഇവര്‍ ആവശ്യപ്പെട്ടതായാണ് സൂചന.


രണ്ട് സംഘടനകളും എഴുതിയ കത്തുകള്‍ വായിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് അധികൃതര്‍ പറയുന്നത്. പൈലറ്റുമാരുടെ വേതനം പരിരക്ഷിക്കുന്നതിനായി വിവിധ ചെലവ് ചുരുക്കല്‍ നടപടികളാണ് പൈലറ്റുമാര്‍ നിര്‍ദ്ദേശിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍, ശമ്ബളമില്ലാതെ നിര്‍ബന്ധിത അവധി എന്നിവ ഇതിനോടകം നടപ്പാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.


"1947 ലെ ഐ.ഡി ആക്ടിന്റെ 9 എ വകുപ്പ് പ്രകാരം അറിയിപ്പ് നല്‍കാതെ തൊഴിലാളികളുടെ സേവന വ്യവസ്ഥകള്‍ മാറ്റാന്‍ കഴിയില്ലെന്ന് ഒരു ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. അതിനാല്‍ നിങ്ങളുടെ നിര്‍ദ്ദേശം നിയമവിരുദ്ധമാണ്," എന്ന് പൈലറ്റുമാര്‍ക്ക് അയച്ച മറുപടി കത്തില്‍ അധികൃതര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക