Image

ഉത്രയെ കൊന്നത് ഞാനാണ്; പരസ്യ കുറ്റസമ്മതം നടത്തി സൂരജ്

Published on 14 July, 2020
ഉത്രയെ കൊന്നത് ഞാനാണ്; പരസ്യ കുറ്റസമ്മതം നടത്തി സൂരജ്

കൊല്ലം : അഞ്ചലില്‍ ഭാര്യയെ പാമ്ബിനെ കൊണ്ട് കടുപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍  പരസ്യമായി കുറ്റം സമ്മതിച്ച്‌ പ്രതി സൂരജ്. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അടൂരിലെ പാറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ ആയിരുന്നു സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റ സമ്മതം നടത്തിയത്.


വനംവകുപ്പിന്റെ തെളിവെടുപ്പിനിടെയാണ് സൂരജ് കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയത്. ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത്. എന്താണ് ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന്, അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് പറഞ്ഞത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന്. അങ്ങനെയൊന്നുമില്ല. എന്നു പറഞ്ഞ് കരയുകയായിരുന്നു.


മുഖ്യ പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശി പാമ്ബ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂര്‍ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 


പിന്നീട് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതര്‍ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക