Image

സ്വര്‍ണക്കടത്ത്; വെള്ളാപ്പള്ളിക്കും തുഷാറിനും പങ്കെന്ന് പരാതി

Published on 14 July, 2020
സ്വര്‍ണക്കടത്ത്; വെള്ളാപ്പള്ളിക്കും തുഷാറിനും പങ്കെന്ന് പരാതി

സ്വര്‍ണ്ണ കടത്ത് കേസില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയാണ് പരാതി നല്‍കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പരാതി കൈമാറി.


കാണിച്ചുളങ്ങര എസ്‌എന്‍ഡിപി യൂണിയനുമായി ബന്ധപ്പെട്ട് ചില സ്വര്‍ണ ഇടപാടുകള്‍ നടന്നിട്ടുള്ളതായി ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ കത്തുകളില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.


പ്രൊഫസര്‍ എം. കെ സാനു, ഗോകുലം ഗോപാലന്‍, അഡ്വക്കേറ്റ് എം. കെ വിദ്യാസാഗര്‍, സൗത്ത് ഇന്ത്യന്‍ വിനോദ് എന്നിവരാണ് ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയുടെ ആഭിമുഖ്യത്തില്‍ പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക