Image

സ്വപ്‌നയും സരിതും പത്ത് മാസത്തിനിടെ നയതന്ത്രബാഗ് വഴി കടത്തിയത് 150 കിലോ സ്വര്‍ണം

Published on 14 July, 2020
സ്വപ്‌നയും സരിതും പത്ത് മാസത്തിനിടെ നയതന്ത്രബാഗ് വഴി കടത്തിയത് 150 കിലോ സ്വര്‍ണം
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ ബന്ധം ഉപയോഗിച്ച്‌ സ്വപ്‌നയും സരിതും കഴിഞ്ഞ പത്ത് മാസത്തിനിടെ 150 കിലോ സ്വര്‍ണം കേരളത്തിലേക്ക് കടത്തിയെന്ന് എന്‍.ഐ.എ. 

ഇതില്‍ ഒരുതരി പോലും ജ്വല്ലറികള്‍ക്ക് നല്‍കിയിട്ടില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും എന്‍.ഐ.എ. 

യു.എ.ഇയില്‍ നിന്ന് വന്ന നയതന്ത്രബാഗുകള്‍ വിമാനത്താവളത്തില്‍ നിന്ന് കൈപ്പറ്റാന്‍ കോണ്‍സുലേറ്റിന്റെ എംബ്ലം വ്യാജമായി നിര്‍മിച്ചെന്നും എന്‍.ഐ.എ കണ്ടെത്തി. 

എന്‍.ഐ.എയും കസ്റ്റംസും സംയുക്തമായി നടത്തിയ അന്വേഷത്തില്‍ 2019 സെപ്തംബര്‍ മുതല്‍ സ്വപ്‌നയും സരിതും സ്വര്‍ണം കടത്തിയെന്ന് വ്യക്തമായി. ഇവരുടെ കള്ളക്കടത്ത് രീതികളെ കുറിച്ചും കൂട്ടാളികളുടെ പങ്കിനെ കുറിച്ചും അന്വേഷണം നടന്നുവരുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് കണ്ടെത്തിയതായി എന്‍.ഐ.എ കോടതിയെ അറിയിച്ചു. ഇന്ത്യാ- യു.എ. ഇ ബന്ധത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ വിശദമായ അന്വേഷണം വേണമെന്നും യു.എ.ഇ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു. 


സ്വപ്‌നയും സരിതും യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന കാലത്താണ് നയതന്ത്രബാഗിനെ കുറിച്ച്‌ മനസ്സിലാക്കിയത്. തുടര്‍ന്ന് സരിതു സ്വര്‍ണക്കടത്ത് കേസുകളില്‍ മുമ്ബ് പ്രതിയായ സന്ദീപ് നായരുമായി ചേര്‍ന്ന് ഇരുവരും ഗൂഢാലോചന നടത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക