Image

ഇന്ത്യന്‍ വംശജന്‍ ചാന്‍ സന്തോകി സുരിനാം പ്രസിഡന്‍റ്​

Published on 14 July, 2020
ഇന്ത്യന്‍ വംശജന്‍ ചാന്‍ സന്തോകി സുരിനാം പ്രസിഡന്‍റ്​
പാരമരീബോ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ സുരിനാമില്‍ ഇന്ത്യന്‍ വംശജന്‍ പ്രസിഡന്‍റാകും. മുന്‍ ​െപാലീസ്​ തലവനായിരുന്ന ചാന്‍ സന്തോകി​യാണ്​ പ്രസിഡന്‍റ്​ സ്​ഥാന​ത്തെത്തുക​. 

കഴിഞ്ഞ മേയില്‍ നടന്ന പൊതു തെര​ഞ്ഞെടുപ്പില്‍ പ്രോഗ്രസീവ്​ റീഫോം പാര്‍ട്ടി നേതാവായ ഇദ്ദേഹം വിജയിക്കുകയായിരുന്നു​. 61 കാരനായ സന്തോകി ജൂലൈ 16ന്​ പ്രസിഡന്‍റായി സ്​ഥാനമേല്‍ക്കും. മുന്‍ പ്രസിഡന്‍റായിരുന്ന ദെസി ബൂ​ട്ടേഴ്​സ് കൊലക്കുറ്റത്തിനും മയക്കുമരുന്നുകേസിനും ശിക്ഷിക്ക​െപ്പട്ടിരുന്നു.

 20 വര്‍ഷത്തെ തടവുശിക്ഷയാണ്​ ഇദ്ദേഹത്തിന്​ ലഭിച്ചത്​. തുടര്‍ന്ന്​ പ്രതിപക്ഷ നേതാവു കൂടിയായിരുന്ന സന്തോകിയെതെരഞ്ഞെടുക്കുകയായിരുന്നു. 

കള്ളക്കടത്തും അഴിമതിയും ഒപ്പം കോവിഡും നാശം വിതക്കുന്ന രാജ്യത്തെ ഭരണം പുതിയ പ്രസിഡൻറിന്​ വെല്ലുവിളിയാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക