Image

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

Published on 14 July, 2020
ഇന്ത്യയുടെ കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ വി​ക​സി​പ്പി​ച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട 18 പേ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. 


ഐ​സി​എം​ആ​റും ഭാ​ര​ത് ബ​യോ​ടെ​ക്കും ചേ​ര്‍​ന്നാ​ണ് കോ​വാ​ക്സി​ന്‍ നി​ര്‍​മി​ക്കു​ന്ന​ത്. പാ​റ്റ്ന എ​യിം​സി​ലെ പ​രീ​ക്ഷ​ണ​മാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച​ത്.


ആശുപത്രി അധികൃതര്‍ തിരഞ്ഞെടുത്ത 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 18 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുക. പരീക്ഷണത്തിന്റെ ആദ്യ പടിയായി ഇവരെ വൈദ്യപരിശോധനയക്ക് വിധേയരാക്കും. 


പരിശോധനയില്‍ മറ്റുപ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇവര്‍ക്ക് ആദ്യ ഡോസ് മരുന്ന് നല്‍കും.ഐസിഎംആറിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധനനടത്തുക. ആദ്യ ഡോസ് മരുന്ന് നല്‍കിയതിന് ശേഷം 2-3 മണിക്കൂര്‍ ഇവര്‍ ഡോക്ടറുട നീരിക്ഷണത്തിലായിരിക്കും .


 മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ക. അ​തി​ല്‍ ആ​ദ്യ​ഡോ​സ് ഫ​ല​പ്ര​ദ​മാ​യ​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പി​ന്നീ​ടു​ള്ള​വ ന​ല്‍​കു​ക. ആ​ദ്യ ഘ​ട്ടം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ മൂ​ന്ന് മാ​സ​മെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.


രാ​ജ്യ​ത്തെ 12 ആ​ശു​പ​ത്രി​ക​ളി​ലാ​ണ് മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക