ഡിട്രോയിറ്റില്‍ സ്ഥാപിതമായ ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഭാഗമായും ,നാളിതുവരെ ദൈവാലയത്തിലൂടെ ഇടവക സമൂഹത്തിനും ലഭിച്ച നന്മകളുടെ നന്ദി സൂചകമായും ,കോവിഡ് പ്രതിസന്ധിയില്‍ കാത്തു സംരക്ഷിച്ച തമ്പുരാനോട് നന്ദി സൂചകമായും 12 മണിക്കൂര്‍ ആരാധനനടത്തി .ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ രാവിലെ 6:15 നു വി .കുര്‍ബ്ബാന അര്പ്പിച്ചുആരാധന ആരംഭിക്കുകയും ആരാധനയുടെ അവസാനം ദിവ്യകാരുണ്യ പ്രദിക്ഷണവും തുടര്‍ന്നു വി കുര്ബ്ബാനഅര്പ്പിക്കുകയും ചെയ്തു
.ഇടവകയില്‍ പ്രയര്‍ മിനിസ്ട്രിക്കു നേത്രത്വം നല്കാന് പുതുതായി തിരഞ്ഞെടുത്തബിബി തെക്കനാട്ട് ,ബിജി ചക്കുങ്കല്‍ ,സ്മിനു പുത്തന്‍പറമ്പില്‍ എന്നിവര്‍ ആരാധനയുടെ ക്രമീകരണങ്ങള്ക്കുനേത്രത്വം നല്കി.ഇടവകയിലെ കുടുംബങ്ങള്‍ വ്യത്യസ്തമായ മണിക്കൂറില്‍ വന്നു ആരാധന ഗീതങ്ങള്‍ ആലപിച്ചും ,തിരുവചനങ്ങള്‍ വായിച്ചും ആരാധനയില്‍ പങ്കു കൊണ്ടു.