Image

അവാർഡ് ഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഡോ. ആഗ്നസ് തോമസും

Published on 15 July, 2020
അവാർഡ്  ഫൈനലിസ്റ്റുകളുടെ പട്ടികയിൽ  ഡോ. ആഗ്നസ് തോമസും
ടൊറന്റോ:  റോയൽ ബാങ്ക് ഓഫ് കാനഡ ടോപ്പ് 25 കനേഡിയന്‍ ഇമിഗ്രന്റ് അവാര്‍ഡിനായിയിട്ടുള്ള  ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. 

കാത്തലിക് ക്രോസ് കള്‍ച്ചറല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും  മലയാളിയുമായ ആഗ്‌നസ് തോമസ് ഉള്‍പ്പെടെയുള്ള 75 പേരുടെ അന്തിമ പട്ടികയാണ്  പ്രഖ്യാപിച്ചത്. ഇവരില്‍ നിന്ന് അവാര്‍ഡിനായി 25 പേരെയാണ് തിരഞ്ഞെടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ്.

 ഗ്രേറ്റര്‍ ടൊറന്റോ ഏരിയ ആസ്ഥാനമായുള്ള  ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ കാത്തലിക് ക്രോസ് കള്‍ച്ചറല്‍ സര്‍വീസസിന്റെ (സിസിഎസ്) എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഡോ. ആഗ്‌നസ് തോമസ്.  കുടിയേറ്റത്തിനും സംയോജനത്തിനും സഹായിക്കുന്ന പ്രോഗ്രാമുകളും സേവനങ്ങളുമാണ് സിസിഎസ് നല്‍കുന്നത്. സിസിഎസിന്റെ മുഖ്യ സംഘാടക എന്ന നിലയില്‍, കാനഡയില്‍ ഓരോ വര്‍ഷവുമെത്തുന്ന 30,000 പുതുമുഖങ്ങള്‍ക്ക് മാര്‍ഗദര്‍ശനമേകാന്‍ ആഗ്നസിന് കഴിഞ്ഞിട്ടുണ്ട്.

പ്രാദേശികമായും അന്തര്‍ദ്ദേശീയമായും രണ്ട് പതിറ്റാണ്ടിലേറെ ലാഭേച്ഛയില്ലാത്ത മേഖലയില്‍ ആഗ്നസ് സേവനമനുഷ്ഠിക്കുന്നു. ലോകമെമ്പാടുമുള്ള വിവിധ എല്‍ ആര്‍ചെ കമ്മ്യൂണിറ്റികളിലും സ്ട്രീറ്റ് മിഷനിലും, ജെയ്ന്‍ / ഫിഞ്ച് ഫാമിലി, കമ്മ്യൂണിറ്റി സെന്ററിലുമുള്ള പ്രവര്‍ത്തനങ്ങളിലും  ആഗ്നസ് പങ്കാളിയാകുന്നു. ടൊറന്റോയിലെ  വിവിധ ബോര്‍ഡുകളിലും അവര്‍ സേവനമനുഷ്ഠിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക